Connect with us

main stories

ഇന്ന് രണ്ടാണ്ട്; സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ കുരുതി തുടരുന്നു

ട്രംപ് വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ച ഒക്ടോബര്‍ മൂന്നിനു ശേഷം മാത്രം 10 പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Published

on

ഗസ്റ്റ/കെയ്‌റോ: ട്രംപിന്റെ 20 ന്മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍ ഭരണകൂടം. ട്രംപ് വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ച ഒക്ടോബര്‍ മൂന്നിനു ശേഷം മാത്രം 10 പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 21 പേരാണ്. 26 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇന്നേക്ക് രണ്ടു വര്‍ഷമായി ഇസ്രാഈല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 67,160 ആയി. 1,69,679 പേര്‍ക്കാണ് പരിക്കേറ്റത്. ഇസ്രാഈല്‍ വെടിനിര്‍ത്തലിന് തയ്യാറായല്ലാതെ ബന്ദിമോചനം സാധ്യമല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയ ശേഷവും രൂക്ഷമായ ബോംബിങ് ആണ് ജൂത ഭരണകൂടം ഗസ്സയില്‍ നടത്തിക്കൊ ണ്ടിരിക്കുന്നത്. ഇതിനിടെ ട്രംപിന്റെ 20 ഇന പദ്ധതി സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ ഇന്നലെ തുടക്കമായി.

ദോഹ ആക്രമണത്തിലൂടെ ഇസ്രാഈല്‍ വധിക്കാന്‍ പദ്ധതിയിട്ട ഖലില്‍ അല്‍ ഹയ്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ഹമാസിനെ പ്രതിനിധീകരിച്ച് കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഹമാസിന് പുറമെ, ഖത്തര്‍, ഈജിപ്ത്, യു.എസ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് വേഗംകൂട്ടാന്‍ അമേരിക്ക മധ്യസ്ഥ സംഘത്തിന് നിര്‍ദേശം നല്‍കി.

ഇതിനിടെ ഇസ്രാഈല്‍ ഉപരോധം കാരണം പട്ടിണി കിടന്ന് മരിക്കുന്ന ഗസ്സയിലെ മനുഷ്യര്‍ക്ക് സഹായ ഹസ്തതവുമായി പുറപ്പെട്ട സമൂദ് ഫ്‌ലോട്ടിലയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്ര വര്‍ത്തകരെ ഇസ്രാഈല്‍ തിരിച്ചയച്ചു. ഗെറ്റ തന്‍ബെര്‍ഗ് അടക്കം 171 മനുഷ്യാവകാശ പ്രപര്‍ത്തകരെയാണ് ഇസ്രാഈല്‍ നാടുകടത്തിയതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊളള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ അറസ്റ്റില്‍

കേസിലെ ഏഴാം പ്രതിയാണ് ബൈജു.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു ഇയാള്‍. കെ എസ് ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

അതേസമയം ബൈജുവിനെതിരെ നേരത്തെയും ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു.

Continue Reading

kerala

നിലവിലെ ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പ്രതി ചേര്‍ത്ത് എസ്.ഐ.ടി ചോദ്യം ചെയ്യണം; വി ഡി സതീശന്‍

‘ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒര്‍ജിനലാണോയെന്ന് ഉറപ്പു വരുത്തണം’

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനയും അംഗങ്ങളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യണമെന്നും ചവിട്ടി പുറത്താക്കേണ്ട കാട്ടുകള്ളന്മാര്‍ക്കാണ് കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അറിവോടെയാണ് ശബരിമലയിലെ എല്ലാ തട്ടിപ്പുകളും നടന്നത് എന്നതുകൊണ്ടാണ് അമ്പലകള്ളന്മാര്‍ക്ക് കുടപിടിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് അറിഞ്ഞിട്ടും കോടതി വിധി ലംഘിച്ചാണ് സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ വീണ്ടും അയാളെ ഏല്‍പ്പിച്ചത്. നിലവിലെ ദേവസ്വം പ്രസിഡന്റിന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നും നിയമ വിരുദ്ധ ഇടപെടലുണ്ടായെന്നു വ്യക്തം. കോടതിയെ കബളിപ്പിക്കാന്‍ നിലവിലെ ബോര്‍ഡ് ശ്രമിച്ചെന്ന സംശയവും ഹൈക്കോടതി വിധിയിലുണ്ട്.

ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണം ഉള്‍പ്പെടെ എല്ലാ വസ്തുക്കളും കോടതി നിരീക്ഷണത്തില്‍ പരിശോധിച്ച് മൂല്യനിര്‍ണയം നടത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

മരിച്ചത് അമ്മൂമ്മക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Published

on

അങ്കമാലി കറുകുറ്റിയില്‍ അമ്മൂമ്മയോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവില്‍ ആന്റണിയുടെയും റൂത്തിന്റേയും മകള്‍ ഡെല്‍ന മരിയ സാറയാണ് കൊലപ്പെട്ടത്.

സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മ റോസി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ വയോധികയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും യുവതിയുടെ കറുകുറ്റിയിലെ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് അമ്മൂമ്മയോടൊപ്പം ഉറക്കാന്‍ കിടത്തിയതായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാത്തതിനാല്‍ ബന്ധുക്കള്‍ കുഞ്ഞിനെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്ന് മരണം സംഭവിച്ചതടക്കമുള്ള ചോദ്യങ്ങളില്‍ വീട്ടുകാര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. പിന്നാലെ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ആശുപത്രിയിലെത്തിയ പൊലീസ് വിവരങ്ങള്‍ ശേഖരിച്ച ശേഷം കറുകുറ്റിയിലെ വീട്ടിലെത്തിയതോടെ അമ്മൂമ്മ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

സംഭവം നടന്ന വീട് പൊലീസ് സീല്‍ ചെയ്തു. കുഞ്ഞിന്റെ മരണം അറിഞ്ഞ് പിതാവ് ആന്റണിയും ബന്ധുക്കളും സ്ഥലത്തെത്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൃത്യം ചെയ്തത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സോഡിയം കുറയുമ്പോള്‍ അമ്മൂമ്മ മാനസികാസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നു.

Continue Reading

Trending