കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 120രൂപയാണ് വര്‍ധിച്ചത്. ഒരുപവന്‍ സ്വര്‍ണത്തിന് 36,640 രൂപയും ഗ്രാമിന് 4580രൂപയുമാണ് വില. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. രണ്ട്ദിവസത്തിന് ശേഷമാണ് വിലവര്‍ധിക്കുന്നത്. രാജ്യാന്തരവിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി.