News
‘ട്രംപ് ഒരു ഭ്രാന്തനാണ്, അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം ഇറാന്’; യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞന്
വെനിസ്വേലയെ ആക്രമിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനി ലക്ഷ്യം വെക്കുന്നത് ഇറാന് പ്രസിഡന്റിനെയാണെന്നും അദ്ദേഹം ആരോപിച്ചു.
വാഷിങ്ടണ്‍: യു.എസിന്റെ വിദേശനയത്തെ ശക്തമായി വിമര്‍ശിച്ച് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് പ്രൊഫസര്‍ ജെഫ്രി സെയ്ക്സ്. വെനിസ്വേലയെ ആക്രമിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനി ലക്ഷ്യം വെക്കുന്നത് ഇറാന് പ്രസിഡന്റിനെയാണെന്നും അദ്ദേഹം ആരോപിച്ചു. ട്രംപ് നിയന്ത്രണാതീതനാണെന്നും ഭരണഘടനക്കപ്പുറം പ്രവര്‍ത്തിക്കുന്ന സൈനിക ഉപകരണമായി അമേരിക്ക മാറിയെന്നും ജെഫ്രി പറഞ്ഞു.
എട്ട് വര്‍ഷം മുമ്പ് തനിക്ക് എന്തുകൊണ്ട് വെനിസ്വേലയെ ആക്രമിച്ചുകൂടാ എന്ന് ലാറ്റിന്‍ അമേരിക്കന്‍ നേതാക്കളോട് ട്രംപ് ചോദിച്ചിരുന്നുവെന്നും ജെഫ്രി വെളിപ്പെടുത്തി. യു.എസിന്റെ ഈ സൈനിക നടപടി നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണ്. യു.എസിന്റെ അടുത്ത ലക്ഷ്യം ഇറാന് ആയിരിക്കുമെന്നും ട്രംപ് സൈനിക നടപടിയുമായി മുന്നോട്ടുപോയാല്‍ അത് വെനിസ്വേലയില്‍ സംഭവിച്ചതിനേക്കാള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുവത്സരാഘോഷ വേളയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു ട്രംപിനെ കണ്ടുമുട്ടുകയും അടുത്ത ലക്ഷ്യം ഇറാന് ആണെന്ന് സൂചന നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം അമേരിക്കയേക്കാള്‍ തെമ്മാടി രാഷ്ട്രമാണ് ഇസ്രാഈല്‍ എന്നും ജെഫ്രി സെയ്ക്സ പറഞ്ഞു. എന്നാല്‍ ഇറാന്റെ കൈവശം ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉള്ളതിനാലും പ്രധാന ശക്തികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടും അവര്‍ക്കെതിരായ നീക്കം ആഗോള സംഘര്‍ഷത്തിന് കാരണമാകുമെന്നും ജെഫ്രി മുന്നറിയിപ്പ് നല്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളോട് അമേരിക്കയുടെ സാമ്രാജ്യത്വത്തെ പ്രതിരോധിക്കാനും ആവശ്യപ്പെട്ടു.
-
gulf18 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala19 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
kerala22 hours agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
