Connect with us

crime

കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍

Published

on

കരിപ്പൂർ : വിമാനത്താവളം വഴി കടത്തുവാൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറ്റീവ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയത്.

മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്.

crime

മാവേലിക്കരയില്‍ ആറു വയസ്സുകാരിയെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

Published

on

ആലപ്പുഴ: ആറു വയസ്സുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിലാണ് സംഭവമുണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് ആണ് മകള്‍ നക്ഷതയെ മാരകമായി കൊലപ്പെടുത്തിയത്.

Continue Reading

crime

പൊറോട്ട നല്‍കാന്‍ വൈകിയതിനെത്തുടര്‍ന്ന് തട്ടുകട അടിച്ചുതകര്‍ത്തു; ഉടമയെയടക്കം മര്‍ദിച്ചു. ആറു പേര്‍ പിടിയില്‍

Published

on

ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ 6പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (28), എസ്.എച്ച്. മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ വീട്ടില്‍ സഞ്ജു കെ.ആര്‍.(30), ഇയാളുടെ സഹോദരനായ കണ്ണന്‍ കെ.ആര്‍. (33), പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ (28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടുകട ഉടമയേയും ജീവനക്കാരെയും സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഞായറാഴ്ച രാത്രി 9.30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്രമം നടക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് രണ്ടുപേര്‍ തട്ടുകടയിലെത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്ത സമയത്ത് പത്ത് മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ കടയുടമയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അവിടെനിന്ന് പോയി. അതിനുശേഷമാണ് സംഘം ചേര്‍ന്ന് ഇവര്‍ തട്ടുകടയില്‍ തിരിച്ചെത്തി ആക്രമണം നടത്തിയത്.

ഇവര്‍ തട്ടുകട അടിച്ചു തകര്‍ക്കുകയും ഉടമയെയും, ജീവനക്കാരെയും മര്‍ദ്ദിക്കുകയും, കയ്യിലിരുന്ന
ഹെല്‍മെറ്റുകൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം

6പേരെയും വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയും ആയിരുന്നു. പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ്. കേസും അടിപിടി കേസും നിലവിലുണ്ട്.

Continue Reading

crime

പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം; ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റില്‍

Published

on

പ്ലസ്ടു പരീക്ഷഫലം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊല്ലം പേരുവേഴി പഞ്ചായത്തംഗം നിഖില്‍ മനോഹര്‍ ആണ് അറസ്റ്റിലായത്.

വി കാന്‍ മീഡിയ െഎന്ന പേരില്‍ ഇയാള്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ വാര്‍ത്തകളാണ്ഇതില്‍ പ്രധാനമായും നല്കുന്നത്. പ്ലസ്ടു ഫലം വന്നതിന് പിന്നാലെ റിസള്‍ട്ടില്‍ ചില അപാകതയുള്ളതിനാല്‍ ഫലം പിന്‍വലിച്ചു എന്ന രീതിയില്‍ പ്രചാരണം നടത്തുകയായിരുന്നു.

Continue Reading

Trending