കൊച്ചി: യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം കോഴിക്കോട് അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും.

യുഎഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുന്‍പ് അടിയന്തിരമായി എത്തിചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് റാസല്‍ഖൈമ റൂട്ടില്‍ അധിക വിമാനസര്‍വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക. ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ ബുക്കിങ് ഓഫിസുകളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും വാങ്ങാം.