ദുബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് ഇന്ത്യയില്‍നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്ന് നേരിട്ടോ മറ്റേതെങ്കിലും രാജ്യം വഴിയോ കുവൈത്തിലേക്ക് വരുന്നവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യയ്ക്കു പുറത്ത് പതിനാലു ദിവസം താമസിച്ചവര്‍ക്കു മാത്രമാണ് കുവൈത്തിലേക്കു പ്രവേശനം.

കുവൈത്ത് പൗരന്മാര്‍ക്കും നേരിട്ടുള്ള ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും രാജ്യത്തേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ചരക്കു വിമാനങ്ങളുടെ സര്‍വീസിന് വിലക്കില്ല.

നേരത്തെ ബ്രിട്ടന്‍, യുഎഇ, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.