ദുബായ്: ഇന്ത്യയില്‍ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ. അനിശ്ചിത കാലത്തേക്ക് നീട്ടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഇത് ബാധകമാണ്.

മറ്റ് രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. ഇതോടെ ഇപ്പോള്‍ കേരളത്തില്‍ അവധിയിലുള്ള പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളും.

ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് നീട്ടിയത്.