News
യുക്രെയ്ന് അണക്കെട്ട് തകര്‍ച്ച; പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍
നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.
കീവ്്: യുക്രെയ്നിലെ ഖേഴ്സണില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങി പതിനായിരങ്ങള്‍. യുക്രെയ്ന്-റഷ്യ യുദ്ധത്തിനിടെ നിപ്രോ നദിക്ക് കുറുകെയുള്ള നോവ കഖോവ്ക ഡാമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. 42,000 പേര് കുടുങ്ങിക്കിടക്കുകയാണ്. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് സ്ഥിരീകരിപ്പെട്ടിട്ടില്ല. റഷ്യയും യുക്രെയ്്നും പരസ്പരം പഴിചാരുമ്പോള്‍ ഡാമിന് സമീപമുള്ള ജനവാസ പ്രദേശങ്ങള്‍ പ്രളയ ജലത്തില്‍ മുങ്ങി. നിരവധി വീടുകള്‍ ഒലിച്ചുപോയി. ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ റഷ്യന്‍ സേന പരാജയപ്പെട്ടതായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി ആരോപിച്ചു.
നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. വീടുകളുടെ മേല്‍ക്കൂരക്ക് മുകളിലും മരങ്ങൡലുമാണ് ആളുകള്‍ രാത്രി കഴിച്ചുകൂട്ടിയത്. ഡാമില്‍ വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും സമീപമുള്ള നൂറോളം നഗരങ്ങളും ഗ്രാമങ്ങളും പ്രളയത്തിലാണ്. തെക്കന്‍ യുക്രെയ്നില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയിലെ കര്‍ഷകര്‍ ജലസേചനത്തിന് ആശ്രയിക്കുന്ന ഡാമിന്റെ തകര്‍ച്ച കൃഷിയെ പ്രതികൂലമായി ബാധിക്കും. പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.
റഷ്യ, യുക്രെയ്ന് സേനകള്‍ വിതറിയ കുഴിബോംബുകള്‍ പ്രളയത്തില്‍ ഒഴുകിയെത്തി അപകടം സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. രാസപദാര്‍ത്ഥങ്ങള്‍ ജലസ്രോതസ്സുകളെ മലിനീകരിച്ചേക്കും. മേഖലയിലെ സപോരിജിയ ആണവ നിലയത്തിന് നിലവില്‍ ഭീഷണിയൊന്നുമില്ല. അടുത്ത 10 ദിവസം കൂടി വെള്ളപ്പൊക്കം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ് രാവിലെയാണ് ഡാം തകര്‍ന്നത്. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നേരത്തെ ഒഴിഞ്ഞുപോയത് ആളപായം ഒഴിവാക്കി.
അതേസമയം ബാഖ്മുതില്‍ സൈനിക മുന്നേറ്റം തുടരുകയാണെന്ന് യുക്രെയ്ന് അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി മേഖലയിലും ആക്രമണം തുടരുന്നുണ്ട്. ഷെബെകിനോ നഗരത്തില്‍ യുക്രെയ്ന് സേന ഷെല്‍ വര്‍ഷം നടത്തി. ആഴ്ചകളായി നഗരത്തിലും ബെല്‍ഗൊറോദ് മേഖലയില്‍ ഉടനീളവും ഷെല്ലാക്രമണം നടക്കുന്നുണ്ട്.
News
ദീത്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ കനത്ത നാശം, 56 മരണം, 21 പേരെ കാണാതായി
വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.
ദീത്വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശം. പ്രദേശത്തെ ശക്തമായ മഴയും മണ്ണെിടിച്ചിലും മൂലം 56 പേര് മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ നിരവധി വീടുകള്‍ നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.
ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ശ്രീലങ്കയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. പലയിടങ്ങളിലും നെറ്റ്വര്‍ക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റി?നെ തുടര്‍ന്ന് തമിഴ്നാട് -ആന്ധ്ര തീരമേഖലയില്‍ അതി തീവ്രമഴ മുന്നില്‍ കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.
അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചുഴലിക്കാറ്റ് തമിഴ്നാട്,പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സാഹചര്യം വിലയിരുത്തി.
kerala
കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല് വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.
india
അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍
മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.
മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്പന നടത്തുകയും ചെയ്തു. മറുവില്പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന് രക്ഷിക്കാനായത്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala18 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala16 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala17 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

