Connect with us

india

അണ്‍ലോക്ക് നാല് ഇന്ന് അവസാനിക്കും; അഞ്ചാംഘട്ട ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

വിദ്യാലയങ്ങളും തിയേറ്ററുകളും തുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അണ്‍ലോക്ക് അഞ്ചില്‍ ഉള്‍പെടുമോ എന്ന കാര്യമാണ് ഉറ്റു നോക്കുന്നത്

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കിയേക്കും. നാലാംഘട്ട ലോക്ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കാനാണ് സാധ്യത.

വിദ്യാലയങ്ങളും തിയേറ്ററുകളും തുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അണ്‍ലോക്ക് അഞ്ചില്‍ ഉള്‍പെടുമോ എന്ന കാര്യമാണ് ഉറ്റു നോക്കുന്നത്. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കുമെന്നാണ് സൂചന.

സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 61 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.

അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. വൈകീട്ട് നാലിനാണ് യോഗം. ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് പോകുന്നതില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ നിലവിലെ നിയമങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുന്ന തീരുമാനമായിരിക്കും ഉണ്ടാവുക. ഇതിനായി പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയേക്കും.

india

അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്‍; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍

മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്‍പന നടത്തുകയും ചെയ്തു. മറുവില്‍പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

Continue Reading

india

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ട്; അവധേഷ് പ്രസാദ്

ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ടെന്ന് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.

ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു.

Continue Reading

india

ആറ് വയസുകാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്

മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം.

Published

on

ആറ് വയസുകാരിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം. പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടി ഉതിര്‍ത്തത്. വെടിവെപ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു.

ഗോഹര്‍ഗഞ്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സല്‍മാനായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവില്‍ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാലിലെ ഒരു ചായക്കടയില്‍ വെച്ചാണ് ഗാന്ധിനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോഹര്‍ഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗര്‍ ഗ്രാമത്തിന് സമീപം വാഹനം പഞ്ചര്‍ ആയി. ഈ സമയം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു.

Continue Reading

Trending