ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി തനിച്ചുതന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ലക്‌നോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റേതെങ്കിലും പാര്‍ട്ടികളുടെ സഹായം സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മായാവതി. കോണ്‍ഗ്രസിന്റെ കാര്യം ഗൗരവമായി എടുക്കേണ്ട. അത് ഓക്‌സിജന്‍ പിന്തുണയോടെ മാത്രം അതിജീവിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു മായാവതിയുടെ മറുപടി. സമാജ്് വാദി പാര്‍ട്ടിയുമായി ബി.ജെ.പി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ബി.ജെ.പിക്ക് മോശം ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും മായാവതി പറഞ്ഞു.