വിക്ടോറിയ: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ തിരിച്ചെത്തി. നാലു സ്പിന്നര്‍മാരുള്ള ടീമില്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാത്തതിനാല്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും സംഘത്തിനും ഈ പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരി 23 ന് പൂനെയിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര നടക്കുന്നത്. ഇന്ത്യയില്‍ എത്ത്തരം പിച്ചുകളാണ് ഒരുക്കിയിട്ടുള്ളതെന്നത് പ്രധാനമാണെന്നും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളുണ്ടാകും എന്ന് ഉറപ്പുള്ളതിനാലാണ് മിച്ചല്‍ സ്വെപ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തിയെതെന്നും ഓസീസ് സെലക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യക്കെതിരെ സ്വെപ്‌സണ് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സെലക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോണ്‍ മാര്‍ഷും ടീമില്‍ തിരികെയ്ത്തിയിട്ടുണ്ട്.

ഓസീസ് ടീം
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍നര്‍, ആഷ്റ്റന്‍ ആഗര്‍, ജാക്‌സണ്‍ ബേര്‍ഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംമ്പ്്, ജോഷ് ഹേസല്‍വുഡ്, ഉസ്മാന്‍ ഖ്വാജ, നഥന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ,ഷോണ്‍ മാര്‍ഷ്, ഗ്ലന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് ഒകീഫി, മാത്യു റെന്‍ഷോ, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, മാത്യു വേഡ