തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സിഇഒ യുവി ജോസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണ കരാറിന് യൂണിടാക്കിനെ നിശ്ചയിച്ചതും യുഎഇ കോണ്‍സുലേറ്റുമായി സഹകരിച്ചതും അടക്കമുള്ള വിവാദങ്ങളില്‍ സിഇഒക്കുള്ള വിശദീകരണമാണ് എന്‍ഫോഴ്‌മെന്റ് അധികൃതര്‍ തേടിയത്.

യുവി ജോസിനെ കൊച്ചിയില്‍ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ ഭാഗത്ത് നിന്ന് അതീവ രഹസ്യമായ നീക്കമാണ് മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് നടന്നത്. ഇഡി നോട്ടീസ് ലഭിച്ചെന്നോ മൊഴിയെടുത്തെന്നോ ഒരു സ്ഥിരീകരണവും യുവി ജോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുമില്ല.

കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിഇഒ എന്ന നിലയില്‍ യുവി ജോസിന് പറയാനുള്ള വിശദീകരണങ്ങള്‍ രേഖപ്പെടുത്തുകയാണ് ഇഡി ചെയ്തതെന്നാണ് വിവരം