kerala
നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് വി.ഡി.സതീശൻ
ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് ഇന്നലെ സഭ പാസാക്കിയ ദൗര്‍ഭാഗ്യകരമായ നടപടിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകകായിരുന്നു അദ്ദഹം.

കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭ നടപടി ക്രമങ്ങളുടെ ഭാഗമായി 2024 ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുമെന്നായിരുന്നു അജണ്ടയിലുണ്ടായിരുന്നത്. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ ചട്ടം 76, 77, 237 എന്നിവ ഇളവ് ചെയ്തുകൊണ്ട് ഇന്നലെ സഭ പാസാക്കിയ ദൗര്‍ഭാഗ്യകരമായ നടപടിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകകായിരുന്നു അദ്ദഹം.
ഇന്നലെ നല്കിയ റൂള്‍ 50 നോട്ടീസില്‍ അന്വേഷണം നടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. അങ്ങനെ സമരം നടത്തുന്നത് ഈ സഭയില്‍ ആദ്യമായല്ല. യു.ഡി.എഫ് ഭരണകാലത്ത് ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഒരു ഡസനില്‍ അധികം തവണ അന്നത്തെ പ്രതിപക്ഷം നടത്തുളത്തില്‍ ഇറങ്ങിയിട്ടുണ്ട്.
എന്നാല്‍, സഭാതലത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ അജണ്ടയില്‍ വ്യക്തമാക്കിയതില്‍ നിന്നും വ്യത്യസ്തമായി ബില്ലുകള്‍ പരിഗണനക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ മന്ത്രിക്ക് അനുമതി നല്‍കുകയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ സഭ പാസാക്കുകയും ചെയ്തു. പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ ബില്‍ പാസാക്കുന്നതിന്റെ നടപടിക്രമങ്ങളൊക്കെ കാറ്റില്‍പ്പറത്തി.
പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കുന്നതു പോലെ മോദി ശൈലിയിലാണ് കേരള നിയമസഭയില്‍ ഇന്നലെ ബില്‍ പാസാക്കിയത്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കേരള നിയമസഭക്ക് ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തെ കളഞ്ഞുകുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതം കിട്ടിയിട്ടും ധാര്‍ഷ്ട്യം നിറഞ്ഞ നിലപടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന് മാത്രമല്ല, എല്ലാ സാമാജികര്‍ക്കും ഭേദഗതികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. അനാവശ്യ ധൃതിയാണ് സര്‍ക്കാര്‍ കാട്ടിയത്. നിയമസഭക്ക് തന്നെ അപമാനകരമായ സംഭവമാണ് നടന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ കൃത്യമായ റൂളിങ് നല്‍കണം.
പ്രതിപക്ഷവുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രതിപക്ഷവുമായി കൂടിയാലോചന നടത്തിയിട്ടില്ല. സർക്കാരിന്റെ ഭൂരിപക്ഷം കൊണ്ട് തന്നെ ബില്‍ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.
ഡീ ലിമിറ്റേഷന്‍ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പെ ഈ ബില്‍ കൊണ്ടു വരാമായിരുന്നില്ലേ? എത്രയോ അവസരങ്ങളുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് നിഷ്ക്രിയത്വമാണ്. സബ്ജക്ട് കമ്മിറ്റിക്ക് അയക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുന്‍ സഭയില്‍ ഈ ബില്‍ പരിഗണിച്ചപ്പോള്‍ ഇല്ലാതിരുന്ന നിരവധി പേര് ഇപ്പോഴത്തെ സഭയിലുണ്ട്. അവര്‍ക്കും ഭേദഗതികള്‍ അവതരിപ്പിക്കാനുണ്ടാകും. പെട്ടന്ന് പാസാക്കേണ്ടതായിരുന്നെങ്കില്‍ പ്രതിപക്ഷത്തോട് പറയാമായിരുന്നു.
അപ്പോള്‍ പ്രതിപക്ഷം അഭിപ്രായം പറഞ്ഞേനെ. ഇന്ന് വൈകീട്ട് പാസാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷം സഹകരിക്കുമായിരുന്നല്ലോ. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നത്. അത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. മന്ത്രിയുടെ ന്യായവാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. മോദി സ്റ്റൈലിലാണ് ബില്ലുകള്‍ പാസാക്കുന്നതെങ്കില് നിങ്ങള്‍ സബ്ജക്ട് കമ്മിറ്റികളൊക്കെ പിരിച്ചു വിട്.
ഭേദഗതി തന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞതും തെറ്റാണ്. പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫ് ജനറല്‍ അമന്‍ഡ്മെന്റ് തന്നിരുന്നു. ബില്‍ സര്‍ക്കുലേറ്റ് ചെയ്ത ശേഷമാണ് പ്രധാന ഭേഗദതികള്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷവുമായി സമവായമുണ്ടാക്കിയും അടിയന്തിര സാഹചര്യത്തിലും മാത്രമാണ് കേരള നിയമസഭ ഇത്തരത്തില്‍ ബില്‍ പാസാക്കിയിട്ടുള്ളത്. എന്നാല്‍ ഇതുപോലൊരു സംഭവം സഭാചരിത്രത്തില്‍ ആദ്യമായാണ്.
സ്പീക്കറുടെ വിഷമം പരിമിതമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ നടപടി തെറ്റായിരുന്നുവെന്ന് സ്പീക്കറുടെ വാക്കുകളില്‍ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് കസേരയില്‍ നിന്നും എഴുന്നേറ്റ് പറഞ്ഞില്ലെന്നു പറഞ്ഞ മന്ത്രി ഭാവിയില്‍ പ്രതിപക്ഷം ഇതൊക്കെ കേട്ട് അടങ്ങിയിരുന്നെന്നും പറയും. കേന്ദ്രത്തില്‍ സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്ന അതേ നടപടി നിയമസഭയിലും തുടരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു.
kerala
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്.

താമരശ്ശേരി: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വൈത്തിരിക്കടുത്ത് ഓറിയന്റല്‍ കോളജിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്്.
രാവിലെ കോളജിന് പിറകില്‍ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഇയാള്‍ കൊക്കയിലേക്ക് ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയിരുന്നു.
കൊക്കയില്‍ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്നിശമനസേനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
kerala
സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു
സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.
ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.
സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്