Connect with us

kerala

മാസപ്പടി കേസില്‍ വീണയ്ക്ക് തിരിച്ചടി; എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്.

Published

on

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു തിരിച്ചടി. എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്. അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന.

ഹരജിയിൽ വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വരെ അറസ്റ്റ് അടക്കമുളള കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്.എഫ്.ഐ.ഒയ്ക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുഴുവൻ രേഖകൾ നൽകാൻ എക്സാലോജിക്കിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാണ് എക്സാലോജികിന്‍റെ ഹരജിയിലെ വാദം.

എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജിക്കിന്‍റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം. കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു.

എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്സാലോജിക്കില്‍ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല. സോഫ്റ്റ്‍വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എക്സാലോജിക് വാദിച്ചിരുന്നു.

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending