kerala
വീണ വിജയൻ:പറഞ്ഞു കുടുങ്ങി സിപിഎം ; പറയാതെ കുടുങ്ങി മുഖ്യമന്ത്രി
ആരോപണം പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തുകയാണ്
കെ.പി ജലീൽ
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഐ.ടി കമ്പനി സ്വകാര്യ കമ്പനികളിൽ നിന്ന് അനധികൃതമായി പണം വാങ്ങിയ വകയിൽ നികുതി വെട്ടിപ്പ് നടത്തിയതായി മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണം സിപിഎമ്മിനെ മുൾമുനയിൽ നിർത്തുന്നു. ആരോപണം പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മും മുഖ്യമന്ത്രിയും വൻ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.
1.7 2 കോടി രൂപ സിഎംആർഎൽ കമ്പനിയിൽനിന്ന് വീണ വിജയൻറെ എക്‌സാലോജിക് കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് ആരോപണം .മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ ലഭിച്ച സമ്മാനമാണ് ഇതെന്നാണ് യുഡിഎഫിന്റെ ആരോപണം .ആരോപണം കത്തി നിൽക്കെ ആദ്യഘട്ടത്തിൽ മൗനം തുടർന്ന സിപിഎം പിന്നീട് അത് വീണ വിജയൻറെ കമ്പനി നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലം ആണെന്നാണ് വ്യാഖ്യാനിച്ചത്. ഇതോടെ പാർട്ടി വീണ്ടും കുരുക്കിലായി. അങ്ങനെയെങ്കിൽ 1.72 കോടി രൂപയുടെ നികുതിയായ 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ ഖജനാവിലേക്ക് ജി എസ് ടി ഇനത്തിൽ അടച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇതിന് പക്ഷേ സിപിഎം നേതൃത്വം മറുപടി പറയുന്നില്ല. പകരം ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വത്തിനെക്കുറിച്ചും മറ്റും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സർക്കാർ ഇതിനായി സിപിഎമ്മിന്റെ എറണാകുളം ,ഇടുക്കി ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്രസർക്കാരിലെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ദുരുപയോഗിക്കുന്നു എന്ന പരാതി നിലനിൽക്കുകയാണ് സിപിഎം തന്നെ സംസ്ഥാന സർക്കാരിന്റെ വിജിലൻസ് പോലുള്ള ഏജൻസികളെ യുഡിഎഫ് എംഎൽഎക്ക് നേരെ പ്രതികാരത്തിനായി ദുരുപയോഗിക്കുന്നത് .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞ സിപിഎം അഴിമതിയെക്കുറിച്ച് മിണ്ടാനാവാതെ വൻ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രത്യേക ജനുസാണെന്ന് അവകാശപ്പെട്ടിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് സ്വന്തം മകളുടെ കാര്യത്തിൽ മിണ്ടാട്ടം മുട്ടി എന്നാണ് ജനം ചോദിക്കുന്നത്. പിണറായി വിജയൻറെ ലാവലിൻ കേസിൽ അടക്കം ഇല്ലാത്ത അവ്യക്തതയാണ് ഇപ്പോൾ മകളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഒഴിഞ്ഞുമാറുമ്പോൾ ഫലത്തിൽ ജനത്തിന്റെ സംശയം വീണ്ടും ഉയരുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കൊടികളുടെ അഴിമതിയിൽപ്പെട്ടിരിക്കെ പുതുപ്പള്ളിയിൽ വൻ തിരിച്ചടിക്കാണ് ഇടതുമുന്നണി കാതോർത്തിരിക്കുന്നത്.
kerala
എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക.
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31 ന് മലപ്പുറത്ത് വെച്ച് നടക്കും. വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവുമായാണ് സമ്മേളനം നടക്കുക. ജില്ലകളില്‍ ജനുവരി 3-ാം തിയ്യതിക്ക് മുമ്പായി ജില്ലാ പ്രവര്‍ത്തക സമിതി യോഗം നടക്കും. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ജനുവരി 11 മുതല്‍ 20 വരെയുള്ള തിയ്യതികളില്‍ പഞ്ചായത്ത് പ്രസിഡന്റ്, ജന: സെക്രട്ടറിമാരുടെ യോഗം ജില്ലാ തലത്തില്‍ നടക്കും നുവരി 1ന് സമ്മേളനത്തിന്റെ പോസ്റ്റര്‍ റിലീസ് നടക്കും. ജനുവരി 11 ശാഖകളില്‍ പോസ്റ്റര്‍ ഡേ ആയി സമ്മേളനത്തിന്റെ പ്രചരണ പരിപാടി നടക്കും. ജനുവരി 20-ാം തിയ്യതിക്ക് മുമ്പായി ശാഖ തലത്തില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പ്ലോട്ടുകള്‍ നിര്‍മിക്കണം. പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ ജനുവരി 20 മുതല്‍ 10 വ ഒരു ടൗണുകളില്‍’ കട്ടനും പാട്ടും’ എന്ന പേരില്‍ നേതാക്കളെ എല്ലാം പങ്കെടുപ്പിച്ച് സാംസ്‌കാരിക സദസ്റ്റ് നടക്കും. ജനുവരി 31 ന് മലപ്പുറത്ത് വെച്ച് എം.എസ്.എഫിന്റെ വിദ്യാര്‍ഥി റാലി നടക്കും. ജില്ലാ അടി സ്ഥാനത്തിലായിരിക്കും റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുക. എം.എസ്.എഫ് പ്രതിനിധി സമ്മേളനവും സംസ്ഥാന കൗണ്‍സിലും തിരുവനന്തപുരം ജില്ലയി ലെ നയ്യാറില്‍ വെച്ച് നടക്കും.
കേരളത്തില്‍ എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന രീതി കഴിഞ്ഞ വര്‍ഷം മുതലാണ് തുടങ്ങിയത്. അത് എല്‍.എസ്.എസ്. യു.എസ്.എസ്.പരീക്ഷകളിലേക്കും വ്യാപിപ്പിക്കുന്ന നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണ്. പ്രസ്തുത നടപടി പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.എസ്.എ ഫ് സംസ്ഥാന പ്രസിഡന്റ്‌റ് പി.കെ നവാസ്, ജന: സെക്രട്ടറി അഡ്വ. സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.
kerala
നോവായി; ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: ചിറ്റൂരില്‍ കാണാതായ എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തില്‍ നിന്നാണ് ആറ് വയസുകാരനായ സുഹാന്റെ മൃതേദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ സുഹാനെ അവസാനമായി കണ്ടെന്ന് പറയുന്ന സ്ത്രീകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുഹാന്റെ വീട്ട് പരിസരത്ത് നിന്ന് 100 മീറ്റര്‍ ദുരത്ത് വെച്ച് കുട്ടിയെ കണ്ടെന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൊഴി. എന്നാല്‍ സ്ത്രീകളില്‍ നിന്ന് ലഭിച്ച വിവര പ്രകാരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.
kerala
‘രാഷ്ട്രീയ മര്യാദ കാണിച്ചില്ല, കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയും’; വികെ പ്രശാന്ത്
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് വികെ പ്രശാന്ത്. കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടാല്‍ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാല്‍ ഒഴിയുക തന്നെ ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.
സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിര്‍ബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആര്‍ ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാടക കരാര്‍ കാലാവധി മാര്‍ച്ച് വരെ ഉണ്ടെന്ന് എംഎല്‍എ മറുപടി നല്‍കിയിരുന്നു.
കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
-
kerala2 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala22 hours ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala18 hours agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
india1 day agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
GULF2 days agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
kerala22 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
Film21 hours agoബോക്സ് ഓഫീസില്‍ പിടിച്ചുനില്ക്കാന് പാടുപ്പെട്ട് ഭ ഭ ബ
