കോഴിക്കോട്: വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ പി.പി ബഷീര്‍ മത്സരിക്കുമെന്ന് സൂചന. ഇന്ന് നടന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന സംസ്ഥാന സമിതിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കും. ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭയിലേക്ക് മത്സരിച്ച് എംപിയായതോടെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2016ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരേയും ബഷീര്‍ മത്സരിച്ചിട്ടുണ്ട്. അന്ന് 38057 വോട്ടിനാണ് പരാജയപ്പെട്ടത്.