Culture
വേങ്ങര; ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇടതുമുന്നണിക്ക് വിനയായെന്നു വിലയിരുത്തല്‍
ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാറിന്റെ വിവിധ സമീപനങ്ങള്‍ വിനയായി. പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടുന്നതിനു നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും അത് ഏറ്റെടുക്കുന്ന മട്ടില്‍ വോട്ടര്‍മാരില്‍ മതിയായ പ്രതികരണം ഉളവാക്കിയില്ല.
ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാന്‍ തരത്തിലുള്ള പ്രചാരണത്തിലൂന്നണമെന്നായിരുന്നു തുടക്കം മുതലേ ഇടതുമുന്നണി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത നേതാക്കളെ പ്രചാരണത്തിലിറക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വിവാദ വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിനെയും തോമസ് ചാണ്ടിയെയും വേങ്ങരയില്‍ നിന്നും ഒഴിവാക്കിയത് കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.
ബൂത്ത് തലത്തില്‍ നിന്നുള്ള നിരാശാജനകമായ കണക്കുകളാണ് കീഴ്ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ന്ന യോഗത്തില്‍ വേങ്ങരയില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാകില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം പരമാവധി കൂറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമന്ന് മുന്നണി നേതൃത്വം നിര്‍ദേശിച്ചിരുന്നു.
യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് വേങ്ങരയിലെ ന്യൂനപക്ഷങ്ങളെന്നത് മനസ്സിലാക്കിയാണ് ന്യൂനപക്ഷസംരക്ഷകര്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍ ശ്രമിച്ചത്. ന്യൂനപക്ഷവിഷയങ്ങളാണ് ഇടതുമുന്നണി പ്രധാനമായും പ്രചാരണമാക്കിയത്. ഡല്‍ഹിക്കടുത്ത് ട്രെയിനില്‍ വെച്ച് ജുനൈദിനെ സംഘ്പരിവാര്‍ വധിച്ചപ്പോള്‍ കുടുംബത്തിനു സംരക്ഷണമൊരുക്കാന്‍ സി.പി.എം ആണ് ആദ്യം രംഗത്ത് വന്നതെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതു പക്ഷേ വിലപ്പോയില്ല. മുസ്ലിംലീഗ് ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചും സഹായങ്ങളും ആദ്യമെത്തിയതുമെല്ലാം യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതോടെ സി.പി.എം പ്രചാരണം പാളുകയായിരുന്നു. ന്യൂനപക്ഷ വിഷയങ്ങളില്‍ യു.ഡി.എഫ് ഇടപെടുന്നില്ലെന്നും ബിജെപിയുമായി രാജ്യത്ത് തങ്ങളാണ് പോരാടുന്നതെന്നും സ്ഥാപിക്കാനായിരുന്നു ഇടത് ശ്രമം. ഇതും വിലപ്പോയില്ല.
സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന സി.പി.എം -ബി.ജെ.പി അഡ്ജസ്റ്റ്മെന്റ് യു.ഡി.എഫ് വിശദമായി ഉയര്‍ത്തിക്കാട്ടിയത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ബംഗാളില്‍ മമതാബാനര്‍ജി സര്‍ക്കാര്‍ സംഘ്പരിവാറിനോട് പോരാടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സമാനകാര്യങ്ങളിലെല്ലാം സഹായകരമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കാനും ശ്രമിച്ചത് ഏശിയില്ല. തടവുകാരെ വിട്ടയക്കുന്നത് ഓരോ വര്‍ഷവും നടക്കുന്നതാണെന്ന വിവരം വോട്ടര്‍മാരെ യു.ഡി.എഫ്ബോധ്യപ്പെടുത്തി. യു.ഡി.എഫ് ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തെയും സി.പി.എം ബി.ജെ.പി ബാന്ധവത്തെയും ന്യൂനപക്ഷദ്രോഹങ്ങളടക്കം തുറന്നുകാണിച്ചു. വേങ്ങരയില്‍ ഇടതുമുന്നണി പ്രചാരണം പല വിധത്തില്‍ നടത്തിയെങ്കിലും യു.ഡി.എഫിനെക്ഷീണിപ്പിക്കാന്‍ കഴിയുന്നമട്ടിലല്ല കാര്യങ്ങള്‍ നീങ്ങിയതെന്നും വിലയിരുത്തലുണ്ട്.
മിക്ക ബൂത്തുകളിലും ഇടതുമുന്നണി പിറകോട്ട് പോകുമെന്നും സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ ഉന്‍മേഷത്തിലാക്കിയതായും പോളിംങ് ശതമാനം വര്‍ധിക്കാന്‍ ഇത് ഘടകമായതായും വിലയിരുത്തലുണ്ട്. വേങ്ങരയില്‍ സോളാര്‍ നടപടി പോളിങില്‍ യു.ഡി.എഫിനെതിരെ വീഴ്ത്തുമെന്ന് ധരിച്ചാണ് വോട്ടെടുപ്പ് ദിവസം നോക്കി മുഖ്യമന്ത്രി അന്വേഷണ നടപടികള്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വമ്പന്‍ പാളിച്ചയായാണ് വേങ്ങരയില്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെയുള്ള വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടി യു.ഡി.എഫ് പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മനിരതരാക്കിയെന്നും രാഷട്രീയ പ്രേരിത നടപടിക്കെതിരെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ ഇറങ്ങിയത് പോളിംങ്ശതമാനം വര്‍ധിപ്പിച്ചെന്നും വിലയിരുത്തലുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

