Connect with us

india

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്ന് കോടതി കേള്‍ക്കും; ഭയപ്പാടിനൊടുവില്‍ കുടുംബം പുറപ്പെട്ടത് പുലര്‍ച്ചെ

ലകനൗവിലേക്ക് പുറപ്പെടാനായി ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാല്‍, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് യാ്ത്ര രാവിലേക്ക് മാറ്റിയത്.

Published

on

ലക്‌നൗ: ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കത്തിച്ചതില്‍ സ്വമേധയ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതിനായി ലക്‌നൗവിലേയ്ക്ക് പുറപ്പെട്ട കുടുംബം പുലര്‍ച്ചയോടെ ലക്‌നൗവിലെത്തി. ഏറെഅനിശ്ചിതത്വം നിറഞ്ഞ ഒരു രാപ്പകലിനൊടുവില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് ബന്ധുക്കള്‍ ഹാത്രസിലെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്.

ലകനൗവിലേക്ക് പുറപ്പെടാനായി ഇന്നലെ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്നത്. എന്നാല്‍, രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് യാ്ത്ര രാവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനുമുള്‍പ്പെടേയുള്ള ബന്ധുക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിനല്‍കും.

പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്താണ് പറയാനുള്ളതെന്നാണ് കോടതി നേരിട്ട് ആരായുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ ബലംപ്രയോഗിച്ച് സംസ്‌കരിച്ചുവെന്ന വാര്‍ത്ത മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു നേരത്തെ കോടതിയുടെ നിരീക്ഷണം. അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, ഹാത്രസ് ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. കേസിലെ അന്വേഷണ പുരോഗതി എസ്‌ഐടി സംഘം കോടതിയെ അറിയിച്ചേക്കും. അതേസമയം, സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേസില്‍ ഇതിനകം സിബിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

Published

on

ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

Trending