പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരംഭിച്ച ഉദ്യോസ്ഥ ചേരിപ്പോര് രൂക്ഷമായി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ #ാറ്റില്‍ വിജിലന്‍സ് നടത്തിയ റെയ്ഡാണ് പരസ്പരം ‘പാര’ പണിതുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരാടത്തെ പുതിയ തലത്തിലേക്ക് മാറ്റിയത്.

റെയ്ഡിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മുതിര്‍ന്ന ഐ. എ.എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും സമീപിച്ച് അതൃപ്തി അറിയിച്ചു. ഇതോടെ കെ.എം എബ്രഹാമിന്റെ #ാറ്റില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്നും കെട്ടിടത്തിന്റെ അളവ് എടുത്തതേയുള്ളുവെന്നുമുള്ള വിശദീകരണവുമായി വിജിലന്‍സ് രംഗത്തെത്തി. ജേക്കബ് തോമസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം എബ്രഹാമിന്റെ തിരുവനന്തപുരത്തെ ജഗതിയിലുള്ള #ാറ്റില്‍ പരിശോധന നടത്തിയത്.

ഈ സമയം എബ്രഹാം സെക്രട്ടറിയേറ്റില്‍ തന്റെ ഓഫീസിലായിരുന്നു. ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും #ാറ്റ് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്. ഇതേ തുടര്‍ന്ന് പരാതിയുമായി എബ്രഹാം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനടുത്തെത്തി. പരിശോധിക്കാമെന്ന മറുപടി മാത്രമാണ് ചീഫ് സെക്രട്ടറി നല്‍കിയത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഐ.എ.എസ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. ഇന്നലെ അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചീഫ്സെക്രട്ടറി വിജയാനന്ദിനെയും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെയും കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

വിജിലന്‍സിന്റെ നടപടി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുന്നതാണെന്ന് ഐ.എ.എസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. നടപടി ഐ.എ.എസുകാരുടെ ആത്മവീര്യം ചോര്‍ത്തും. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പുകമറയില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

കെ.എം എബ്രഹാം അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയില്‍ ത്വരിത പരിശോധന നടക്കുകയാണെന്നും ഇതിന്റെ ഭാഗമായി #ാറ്റിന്റെ അളവ് എടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിജിലന്‍സിന്റെ പുതിയ വിശദീകരണം. പൊതുമരാമത്ത് എന്‍ജിനീയറും ഒപ്പമുണ്ടായിരുന്നു. ജേക്കബ് തോമസിന്റേത് പ്രതികാര നടപടിയാണെന്നും തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തതാണ് തന്നെ ലക്ഷ്യമിടാന്‍ കാരണമെന്നും മുഖ്യമന്ത്രിക്കുനല്‍കിയ പരാതിയില്‍ കെ.എം എബ്രഹാം കുറ്റപ്പെടുത്തി. പരാതിയുമായി ബന്ധപ്പെട്ട് ചോദിച്ചതിനെല്ലാം വിശദീകരണം നല്‍കിയിട്ടും റെയ്ഡ് നടത്തിയത് ബോധപൂര്‍വം അപമാനിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.