വായ്പ എടുത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കുന്നതു ഇനിയും വൈകും. മല്യ ബ്രിട്ടനില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സീരിയസ് ഫ്രോഡ്‌സ് ഓഫീസ് (എസ്എഫ്ഒ) അന്വേഷണം നടക്കുന്നതാണ് കൈമാറല്‍ വൈകാന്‍ കാരണം.
യുകെയിലും പുറത്തുമായി വിജയ് മല്യ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി സംശയം ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ചതായി എസ്എഫ്ഒ വക്താക്കള്‍ പറഞ്ഞു. ആരോപണം തെളിയിക്കപ്പെട്ടാന്‍ യുകെ കോടതിയില്‍ മല്യയെ വിചാരണ ചെയ്യും. ഇക്കാരണത്താല്‍ മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതു വൈകാനാണ് സാധ്യത. ….ഐഡിബിഐ ബാങ്ക് കേസില്‍ 900 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് ………
ഇന്ത്യയില്‍ നിന്നുള്ള അന്വേഷണ സംഘം മല്യയെ വിട്ടുകിട്ടുന്നതിനായി യുകെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസുകള്‍ ബ്രിട്ടീഷ് ക്രൗണ്‍ പ്രോസിക്യൂഷന് മുന്‍പില്‍ വിശദീകരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും അന്വേഷണവുമായി സഹകരിക്കാമെന്നു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരും യുകെ സന്ദര്‍ശിച്ചിരുന്നു. രാജ്യത്ത് ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ കേസ് നിലവിലുണ്ടെങ്കില്‍ അതു തീര്‍പ്പാക്കിയെങ്കില്‍ മാത്രമേ രാജ്യത്തിന് പുറത്തേക്ക് വിടുകയുള്ളു എന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകള്‍ മുന്‍പുണ്ടായിട്ടുണ്ടെന്നും അന്നും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.