Connect with us

More

സര്‍ക്കാര്‍ രൂപീകരണം: തമിഴ് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു

Published

on

ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്‍ന്ന് സംഘര്‍ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്‍ രാജ്ഭവനില്‍ നിന്ന് കാര്യമായ വാര്‍ത്തകളൊന്നും പുറത്തുവരാതിരുന്ന ഇന്നലെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ പാര്‍പ്പിച്ച കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് ആയിരുന്നു ശ്രദ്ധാ കേന്ദ്രം.
ശശികല ഇന്നലെയും റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം എം.എല്‍എമാരെ കാണാന്‍ റിസോര്‍ട്ടില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംഘര്‍ഷ ഭരിതമായ മണിക്കൂറുകളായിരുന്നു തമിഴകത്ത്. മാധ്യമപ്രവര്‍ത്തകരുടെ വന്‍ പടതന്നെ വിവരം അറിഞ്ഞ് റിസോര്‍ട്ട് പരിസരത്ത് തമ്പടിച്ചു. ഇതിനിടെ എം.എല്‍.എമാരെ കാണണമെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ശശികല ക്യാമ്പിലുള്ളവര്‍ അനുവദിച്ചില്ല. ഇതോടെ റിസോര്‍ട്ടിനു മുന്നില്‍ നേരിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. പൊലീസിനൊപ്പം എ.ഐ.എ.ഡി.എം.കെ നേതൃത്വം ഏര്‍പ്പാട് ചെയ്തവരും ചേര്‍ന്നാണ് മാധ്യമങ്ങളെ തടഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിസോര്‍ട്ടിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
അതേസമയം മാധ്യമങ്ങളെ കാണാന്‍ എം.എല്‍.എമാര്‍ ആഗ്രഹിക്കുന്നില്ലെന്നും ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് സ്വകാര്യ സ്വത്തായതിനാല്‍ അവര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ തടഞ്ഞതെന്നുമുള്ള വാദവുമായി പൊലീസ് രംഗത്തെത്തി.
ഇതിനിടെ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്ന എം.എല്‍.എമാരെക്കൂടി ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിച്ചു. പന്നീര്‍ശെല്‍വം എത്തിയാല്‍ അകത്തുകടക്കാന്‍ അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും ചെറുക്കുമെന്നുമുള്ള പ്രഖ്യാപനവുമായി എം.എല്‍. എ ഒ.എസ് മണിയന്‍ രംഗത്തെത്തി. 127 എം.എല്‍.എമാരാണ് കൂവത്തൂരിലെ റിസോര്‍ട്ടിലുള്ളത്.
വൈകീട്ട് മാധ്യമങ്ങളെ കണ്ട ശശികല, പന്നീര്‍ശെല്‍വം ക്യാമ്പിനെതിരെ ആഞ്ഞടിച്ചു. എ.ഐ.എ.ഡി. എം.കെ ഒരു കുടുംബം പോലെ തുടരുമെന്നും എം.എല്‍.എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ശശികല പറഞ്ഞു. എം.എല്‍.എമാരെ താന്‍ തടഞ്ഞുവെച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ റിസോര്‍ട്ടില്‍ തങ്ങുന്നത്. ഫോണ്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും എം.എല്‍.എമാര്‍ ഉപയോഗിക്കുന്നുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ആരെന്ന് തനിക്കറിയാം. എതിരാളികള്‍ പല ചതികളും പയറ്റും. എന്നാലും അവര്‍ തോറ്റു പോകത്തേയുള്ളൂ. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവര്‍ണറുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്

Published

on

ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.

കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

Published

on

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.

യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.

ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

Continue Reading

Trending