തിരുവനന്തപുരം: വി.പി. ജോയി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണ് നിയമനം. 87 ബാച്ച് ഉദ്യോഗസ്ഥനാണ് എറണാകുളം സ്വദേശിയായ ജോയി. 2023 ജൂണ്‍ 30 വരെ ചീഫ് സെക്രട്ടറി പദവിയില്‍ ജോയിക്കു തുടരാം.

സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയാണ് ജോയി.