തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ് ആവശ്യപ്പെട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും ആവശ്യത്തിലും കൂടുതല്‍ സ്ഥലം ഇവരുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന സമരം പ്രിന്‍സിപ്പലിന്റെ രാജിയാവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്ന് വൈകീട്ട് വിദ്യാഭ്യാസ മന്ത്രിയുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരപ്പന്തല്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.