Sports
അയാള്‍ ഇങ്ങനെ കളിച്ചാല്‍ ഫ്രാന്‍സ് ജയിക്കാതിരിക്കുന്നതെങ്ങനെ?
മുഹമ്മദ് ഷാഫി
ഫ്രാന്‍സ് 1 – പെറു 0
‘അയാള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടാവും. റഫറിക്ക് എണ്ണത്തില്‍ പിഴക്കും.’ എണ്ണപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധിപത്യമുള്ള പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന ശരാശരിക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എടുത്തുകൊടുത്ത കോച്ച് ക്ലോഡിയോ റനേരിയുടെ വാക്കുകളാണിത്. മധ്യനിരയില്‍ രണ്ടാളുടെ റോളില്‍ താന്‍ കളിപ്പിക്കും എന്ന് റനേരി അവകാശപ്പെട്ട ആ കളിക്കാരനെ ട്രാന്‍സ്ഫര്‍ വിപണിയിലെ വണിക്കുകളുടെ കണ്ണുപതിയാതെ സൂക്ഷിക്കാന്‍ ലെസ്റ്ററിനായില്ല. അയാളെ റാഞ്ചിയ ചെല്‍സി അടുത്ത സീസണില്‍ കിരീടമണിഞ്ഞു; റനേരിക്ക് നാണംകെട്ട് പടിയിറങ്ങേണ്ടിയും വന്നു.
ക്ലോദ് മക്കലേലിയെ പോലെ ഫുട്ബോളില്‍ തനിക്ക് സ്വന്തമായൊരു റോള്‍ തന്നെ സൃഷ്ടിച്ച അയാളാണ് ഇന്ന് നമ്മള് കണ്ട എന്‍ഗോളോ കാന്റെ. 168 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുറിയ മനുഷ്യന്. പക്ഷേ, ഫ്രാന്‍സ് പെറുവിനെ ആധികാരികമായി തോല്‍പ്പിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാന്റെയും അയാളുടെ സ്വന്തം ‘കാന്റെ റോളു’മായിരുന്നു. ഗോളടിച്ച കെയ്ലിയന് എംബാപ്പെയെ ലോകം വാഴ്ത്തും. പക്ഷേ, എനിക്കുറപ്പുണ്ട് – ദിദിയര്‍ ദെഷാംപ്സ് ഇന്ന് ഏറ്റവുമധികം നന്ദിപറയുക കാന്റെയോടായിരിക്കും.
ഓസ്ട്രേലിയക്കെതിരെ വിറച്ചു ജയിച്ച മത്സരത്തില്‍ കാന്റെ നടത്തിയ ഇടപെടലിനെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. ഇന്നുപക്ഷേ, വ്യത്യാസം പ്രകടമായിരുന്നു. കാന്റെ മാത്രമല്ല, അയാള്‍ക്കൊപ്പം ടീമും കളിച്ചു. പെറുവിനെ ഫ്രാന്‍സ് തോല്‍പ്പിച്ചത് ടാക്ടിക്കല്‍ മികവ് കൊണ്ടുമാത്രമല്ല, കളിക്കാരുടെ വ്യക്തിഗത മികവുകൊണ്ടു കൂടിയാണ്. കാന്റെ, എംബാപ്പെ, വരാന്‍, പോഗ്ബ, ജിറൂഡ്, ഗ്രീസ്മന്, മറ്റിയൂഡി എന്ന ക്രമത്തിലാണ് ഞാന്‍ കളിക്കാരെ റേറ്റ് ചെയ്യുന്നത്. പെറു നിരയില്‍ പതിവുപോലെ കരിയ്യോയും, ജെഫേഴ്സണ്‍ ഫര്‍ഫാനും അഡ്വിന്‍ക്യൂലയും ഗ്വെറേറോും തിളങ്ങി. പക്ഷേ, ഫ്രാന്‍സ് അവരെ എകതരിന്‍ബര്‍ഗില്‍ കീശയിലാക്കിക്കളഞ്ഞു.
പെറുവിന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. പ്രതീക്ഷിക്കപ്പെട്ടതു പോലെ കരിയ്യോ വലതുവിങില്‍ ആളിക്കത്തി. പക്ഷേ, അയാള്‍ക്കു പറ്റിയ പങ്കാളിയെ – ഫര്‍ഫാനെ – ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് കോച്ച് ഗരേക്ക വരുത്തിയ ഭീമാബദ്ധമായിരുന്നു. ഒരുപക്ഷേ, പെറുവിന് ഈ ലോകകപ്പ് തന്നെ നഷ്ടപ്പെടുത്തിയ തീരുമാനം.
4-2-3-1 ശൈലിയില്‍ അണിനിരന്ന ഫ്രാന്‍സ് പതുക്കെയാണ് പിടിമുറുക്കിയത്. പെറുവിന്റെ തിളപ്പ് ഒന്ന് ആറട്ടെ എന്നവര്‍ തീരുമാനിച്ചതു പോലെ. പക്ഷേ, കളി വരുതിയിലാക്കിയപ്പോള്‍ അതിനൊരു ചന്തവും ആധികാരികതയുമുണ്ടായിരുന്നു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരായി അണിനിരന്ന കാന്റെയും പോഗ്ബയുമായിരുന്നു ടീമിന്റെ എഞ്ചിന് റൂം. ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളായാണ് ഫ്രാന്‍സ് ആദ്യപകുതി കളിച്ചത്. വരാന്‍-കാന്റെ-ബെഞ്ചമിന്‍ പവാര്‍ഡ്-എംബാപ്പെ എന്നിവര്‍ ഒരു യൂണിറ്റായും ഉംതിതി-പോഗ്ബ-ഹെര്‍ണാണ്ടസ്-മറ്റിയൂഡി മറ്റൊരു യൂണിറ്റായും. പോഗ്ബ തന്റെ യൂണിറ്റിനെ എതിര്‍ബോക്സില്‍ പന്തെത്തിക്കുന്നതിനായി ഉപയോഗിച്ചപ്പോള്‍ കാന്റെ ആധിപത്യ സ്വഭാവത്തിലാണ് നയിച്ചത. ആക്രമണത്തില്‍ വീക്ക് ലിങ്ക് ആയ റൈറ്റ് വിങ്ബാക്ക് ഇല്ലായിരുന്നെങ്കില്‍ ഗോളുകള്‍ കൂടുതല്‍ പിറന്നേനെ. ഇരുവശങ്ങളില്‍ നിന്നും രൂപപ്പെട്ടുവരുന്ന നീക്കങ്ങള്‍ ഗ്രീസ്മനും ജിറൂഡും തക്കംപാര്‍ത്തിരിക്കുന്ന മധ്യത്തിലേക്ക് വരുംതരത്തിലായിരുന്നു ഫ്രാന്‍സിന്റെ പ്ലാനിങ് എന്ന് തോന്നുന്നു.
കഴിഞ്ഞ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി ദെഷാംപ്സ് കളിക്കാരെ കുറച്ചുകൂടി സ്വതന്ത്രരാക്കിയതു പോലെ തോന്നി. കളിസിദ്ധാന്തത്തിന്റെ കോപ്പിബുക്കില്‍ നിന്നു തിരിയാതെ സ്വന്തം ‘കളി’ പുറത്തെടുക്കാനും അനുവാദം നല്കി. എംബാപ്പെയുടെയും ഗ്രീസ്മന്റെയും പോഗ് ജിറൂഡിന്റെയുമൊക്ക ഐറ്റംസ് പെറുക്കാരെ വിഷമിപ്പിക്കുകയും ചെയ്തു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നിന്നു കയറി ചിലപ്പോഴൊക്കെ ‘ബോക്സ് ടു ബോക്സ്’ ആയും രൂപാന്തരം പ്രാപിച്ച കാന്റെ അവര്‍ക്കെല്ലാം മികച്ച പിന്‍ബലം നല്കി. ഇടപെടല്‍, റിക്കവര്‍, ഫ്രീയായി നില്‍ക്കുന്നവര്‍ക്ക് പന്തെത്തിക്കല്‍… എല്ലാം കാന്റെ വളരെ നന്നായി ചെയ്തു.
കളി അരമണിക്കൂറിനോടടുത്തപ്പോഴാണ് ഫ്രഞ്ച് ആക്രമണത്തില്‍ വിശ്വരൂപം കണ്ടത്. അവര്‍ ഒന്നിനു പിറകെ മറ്റൊന്നായി ഗോളിനടുത്തെത്തി. എംബാപ്പെ പിന്കാല് കൊണ്ട് നടത്തിയ ആ ഗോള്‍ശ്രമം ഓര്‍ക്കുക. ഒട്ടുംവൈകാതെ ഗോള്‍ വന്നു. മുന്‍നിര മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് പെറുവിന്റെ ദൗര്‍ഭാഗ്യത്തിലാണ് ആ ഗോള്‍ പിറന്നതെന്ന് തോന്നും. അല്ല; ഫ്രാന്‍സിന്റെ പ്രസ്സിങിന്റെ ഫലം മാത്രമായിരുന്നു അത്.
ഗോള്‍ തിരിച്ചടിക്കാന്‍ പെറുവിന് കരിയ്യോയുടെ ഇന്റിവിജ്വല്‍ ബ്രില്ല്യന്‍സ് അനിവാര്യമായിരുന്നു. പക്ഷേ, വലതുവിങില്‍ അയാള്‍ക്ക് പന്തെത്താതെ നോക്കാന്‍ പോഗ്ബക്കും ഉംതിതിക്കും ഹെര്‍ണാണ്ടസിനും കഴിഞ്ഞു. അതോടെ, കഴിഞ്ഞ ദിവസം അംറബാത്ത് ചെയ്ത പോലൊരു മണ്ടത്തരം പെറുവും ചെയ്തു. കരിയ്യോ ഇടതുവിങിലേക്ക് മാറി. കാന്റെ കൊടികുത്തിവാഴുന്ന പ്രദേശത്ത് സുഖമായി വസിക്കാമെന്ന ചിന്ത ആത്മഹത്യാപരമായിരുന്നു.
രണ്ടാംപകുതിയില്‍ യോത്തുനെ പിന്‍വലിച്ച ഫര്‍ഫാനെ ഇറക്കിയപ്പോള്‍ ഗരേക്കയുടെ ലക്ഷ്യം വ്യക്തമായിരുന്നു; നിരന്തരമുള്ള ആക്രമണം. കരിയ്യോ തന്റെ വിങ്ങിലേക്ക് തിരിച്ചുപോയി. പക്ഷേ, ഗോള്‍മുഖം കവര്‍ ചെയ്യുന്ന കാര്യത്തില്‍ സ്റ്റഡി ക്ലാസായിരുന്നു ഫ്രാന്‍സിന്റേത്. കാലാള്‍പ്പടക്ക് കടന്നുചെല്ലാന്‍ കഴിയാത്തിടത്തേക്ക് മിസൈല്‍ അയക്കുക എന്നതായി പിന്നെ പെറുവിയന്‍ രീതി. ഫര്‍ഫാന്റെയും ഫ്ളോറസിന്റെയും കരിയ്യോയുടെയും കാലുകളില്‍ നിന്ന് തീഷോട്ടുകള്‍ പറന്നു. പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയ ആ ഫര്‍ഫാന്റെ ഷോട്ട്! പക്ഷേ, ഭാഗ്യം ലാറ്റിനമേരിക്കക്കാരനല്ലായിരുന്നു. അവസാന നിമിഷങ്ങളില്‍ ഫക്കീറിനെയും എന്‍സോസിയെയും ഡെംബലെയും ഇറക്കിയ ദെഷാംപ്സിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഒന്ന്, മധ്യനിരയില്‍ തന്നെ പെറുവിന്റെ ആക്രമണങ്ങള്‍ മുറിക്കുക. രണ്ട്, കിട്ടിയ പഴുതില്‍ ആക്രമണം നയിച്ച് ലീഡ് വര്‍ധിപ്പിക്കാന്‍ നോക്കുക. ഏതായാലും, അത് വിജയിക്കുക തന്നെ ചെയ്തു.
പെറു പുറത്തായതില്‍ സങ്കടമുണ്ട്; എന്നാല്‍, ഫ്രാന്‍സിന്റെ ആസൂത്രണത്തോടെയുള്ള ഒരു കളി കാണാനായതില്‍ സന്തോഷവും. വിരലുകള്‍ പിണച്ച് ഇനി അര്‍ജന്റീന – ക്രൊയേഷ്യ അങ്കത്തിലേക്ക്.
Cricket
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.

തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.
കഴിഞ്ഞയാഴ്ച രോഹിത് ശര്‍മ്മ തന്റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ സമയം വിളിക്കാനുള്ള ആശ്ചര്യകരമായ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് തീരുമാനം.
തിങ്കളാഴ്ചയാണ് കോഹ്ലി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
മികവ്, നേതൃത്വം, പ്രതിബദ്ധത എന്നിവയുടെ നിലവാരം പുനര്‍നിര്‍വചിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് കോലി നല്കിയ സംഭാവനകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നന്ദി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തിനൊപ്പം വിരാട് കോഹ്ലിയുടെ പേരും ഓര്‍മ്മിക്കപ്പെടുമെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.
‘അവനെ വ്യത്യസ്തനാക്കിയത് റണ്ണുകള്‍ക്കായുള്ള അവന്റെ വിശപ്പ് മാത്രമല്ല, ഗെയിമിന്റെ ഏറ്റവും കഠിനമായ ഫോര്‍മാറ്റിലെ മികവിനോടുള്ള പ്രതിബദ്ധതയാണ്.
‘അദ്ദേഹത്തിന്റെ നേതൃത്വം, ഇന്ത്യ വിദേശത്ത് മത്സരിച്ചതെങ്ങനെയെന്നതില്‍ ഒരു മാറ്റം അടയാളപ്പെടുത്തി- ആക്രമണോത്സുകതയോടെ, വിശ്വാസത്തോടെ, മികച്ച രണ്ടാമത്തെ സ്ഥാനത്തേക്ക് തിരിയാനുള്ള വിസമ്മതത്തോടെ. വെള്ളക്കാരില്‍ അഭിമാനിക്കാന്‍ അദ്ദേഹം ഒരു തലമുറയെ പ്രചോദിപ്പിച്ചു, ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സ്വാധീനം വരും ദശകങ്ങളില്‍ അനുഭവപ്പെടും.’
2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോഹ്ലി, ആ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ് സെറ്റപ്പില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഇന്ത്യ വേഗമെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ പൊരുതിനോക്കിയപ്പോള്‍, കോഹ്ലി ഓരോ കളിയും മെച്ചപ്പെടുത്തി, അഡ്ലെയ്ഡിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി 116 റണ്‍സ് നേടി.
കോഹ്ലി പിന്നീട് റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചു, തന്റെ 68 ടെസ്റ്റുകളില്‍ നിന്ന് 40 വിജയങ്ങള്‍ നേടി, വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഏറ്റവും വിജയകരമായ ഇന്ത്യന്‍ പുരുഷ ക്യാപ്റ്റനായി.
ഗ്രെയിം സ്മിത്ത് (53 വിജയങ്ങള്‍), റിക്കി പോണ്ടിംഗ് (48 വിജയങ്ങള്‍), സ്റ്റീവ് വോ (41 വിജയങ്ങള്‍) എന്നിവര്‍ക്ക് പിന്നില്‍, മൊത്തത്തില്‍ ഏറ്റവും വിജയകരമായ നാലാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം തന്റെ സ്പൈക്കുകള്‍ തൂക്കിയിരിക്കുന്നു.
സച്ചിന് ടെണ്ടുല്‍ക്കര്‍ (51 സെഞ്ച്വറി), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗവാസ്കര്‍ (34) എന്നിവര്‍ക്ക് പിന്നില്‍ കോഹ്ലിയുടെ 30 ടെസ്റ്റ് സെഞ്ചുറികള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ ബാറ്ററാക്കി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കോഹ്ലി നേടി, ഇത് ഒരു ഇന്ത്യന്‍ താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലുണ്ട്, ഗവാസ്കര്‍ (11 സെഞ്ചുറികള്‍) തന്റെ 20 സെഞ്ചുറികള്‍ക്ക് പിന്നിലാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്ലി ഇതിനകം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ മെന്‍ ഇന്‍ ബ്ലൂ വിജയിച്ച ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) തിങ്കളാഴ്ച ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണ് പുനരാരംഭിക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്, ടൂര്‍ണമെന്റ് ഇപ്പോള്‍ 2025 മെയ് 17-ന് പുനരാരംഭിക്കുകയും 2025 ജൂണ്‍ 3-ന് ഫൈനലോടെ അവസാനിക്കുകയും ചെയ്യും.
സര്‍ക്കാര്‍ അധികാരികള്‍, സുരക്ഷാ ഏജന്‍സികള്‍, ടൂര്‍ണമെന്റില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പങ്കാളികള്‍ എന്നിവരുമായും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.
സീസണിന്റെ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ആറ് വേദികളിലായി മൊത്തം 17 മത്സരങ്ങള്‍ കളിക്കും: ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്നൗ, അഹമ്മദാബാദ്, മുംബൈ.
പുതുക്കിയ കലണ്ടറിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ രണ്ട് ഡബിള്‍ ഹെഡ്ഡറുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മാച്ച് വൈസ് ഫിക്ചര്‍ ലിസ്റ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ഇന്ത്യ-പാകിസ്ഥാന് തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന്, ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് (എച്ച്പിസിഎ) സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം കഴിഞ്ഞയാഴ്ച ആദ്യ ഇന്നിംഗ്സ് പാതിവഴിയില്‍ നിര്‍ത്തിവച്ചു. പിന്നീട്, കാഷ് റിച്ച് ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.
മെയ് 25ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചായിരുന്നു ഫൈനല്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയുടെ പ്രവചനം കാരണം, ട്രോഫി നിര്‍ണ്ണയിക്കുന്ന മത്സരത്തിനുള്ള വേദി മാറ്റാന്‍ തീരുമാനമെടുത്തേക്കാം.
കൊല്‍ക്കത്തയില്‍ പിന്നീട് നടക്കുന്ന മത്സരങ്ങളെ മഴ ബാധിക്കുമെന്നതിനാല്‍ അവസാന വേദി മാറ്റാമെന്നും ബിസിസിഐ ഉദ്യോഗസ്ഥന് പറഞ്ഞു.
Cricket
ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താം; സന്നദ്ധത അറിയിച്ച് ഇ.സി.ബി
ഇന്ത്യ -പാകിസ്താന് സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യ -പാകിസ്താന് സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). 16 ഐ.പി.എല്‍ മത്സരങ്ങളാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. അതേസമയം സംഘര്‍ഷം മയപ്പെടുത്താനായാല്‍ ഇന്ത്യയില്‍തന്നെ ടൂര്‍ണമെന്റ് തുടരാനാകും ബി.സി.സി.ഐയുടെ നീക്കം.
ബി.സി.സി.ഐ സമീപിച്ചാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയാകാന്‍ തയാറാണെന്ന് ഇ.സി.ബി ചീഫ് എക്സിക്യുട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് ഐ.പി.എല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്.
ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.
ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
kerala3 days ago
പിണറായിക്കാലം, കലിക്കാലം; മുസ്ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
യുദ്ധ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ട വിമാന താവളങ്ങള്‍ തുറന്നു
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി