More
ദലിതര്‍ക്ക് വേണ്ടി മോദി എന്തുചെയ്തു; രാഹുലിന്റെ 14-ാമത്തെ ചോദ്യം
ന്യൂഡല്‍ഹി: ദലിത് പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണക്കിന് കൊടുത്ത് രാഹുല്‍ ഗാന്ധി. സാമൂഹികമായി ദുരിതം പേറുന്ന ഗുജറാത്തിലെ ദലിതര്‍ക്കായി ഇതുവരെ എന്തു ചെയ്‌തെന്ന് രാഹുല്‍ ചോദിച്ചു. നിയമസഭാ തെരഞ്ഞെപ്പിന്റെ ഭാഗമായി ട്വിറ്ററില്‍ ആരംഭിച്ച ‘ഗുജറാത്ത് ഉത്തരം തേടുന്നു’ പംക്തിയില്‍ പതിനാലാമത്തെ ചോദ്യമായാണ് മോദിക്കുനേരെ രാഹുല്‍ ശരം തൊടുത്തത്. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ദലിതര്‍ക്ക് എന്തെങ്കിലും നല്‍കിയോ. ജോലി, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ എന്തെങ്കിലും..കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്തിലെ ഉനയില്‍ നാല് ദലിതുകളെ ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യവും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയുടെയും കൂട്ടരുടെയും ഭരണത്തില്‍ ദലിത് ജീവിതം നരകതുല്യമായെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ സമര്‍ത്ഥിച്ചു. പശുവിന്റെ തോല്‍ കൈവശം വെച്ചെന്നാരോപിച്ചായിരുന്നു ഉനയില്‍ ദലിതുകള്‍ ആക്രമണത്തിനിരയായത്. ഈ സംഭവം രാജ്യവ്യാപകമായി ദലിത് പ്രക്ഷോഭത്തിനിടിയാക്കിയിരുന്നു.
news
ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു
ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി.
കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്‍ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.
ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.
ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്‌നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്‌സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
india
‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala22 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala15 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india21 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala17 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

