Connect with us

News

പ്രീമിയം ഫീച്ചറുകളുമായി ‘വാട്‌സ്ആപ്പ് പ്ലസ്’; സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സ്ആപ്പ്

‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരിൽ വരാനിരിക്കുന്ന ഈ പ്രീമിയം പതിപ്പിലൂടെ അധിക ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

Published

on

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന മെസഞ്ചർ ആപ്പായ WhatsApp പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരിൽ വരാനിരിക്കുന്ന ഈ പ്രീമിയം പതിപ്പിലൂടെ അധിക ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് സേവനങ്ങൾ സൗജന്യമായി തുടരുമെന്നും, അധിക സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രം സബ്സ്ക്രിപ്ഷൻ പ്ലാൻ നൽകാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.
വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും ആദ്യം പുറത്തുവിടുന്ന WABetaInfo യാണ് സബ്സ്ക്രിപ്ഷൻ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടത്. ഇവരുടെ റിപ്പോർട്ട് പ്രകാരം, പ്രീമിയം ഉപയോക്താക്കൾക്ക് ലഭിക്കാൻ സാധ്യതയുള്ള
ചില ഫീച്ചറുകൾ ഇവയാണ്:
പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
•നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്ത് വെക്കാൻ കഴിയുന്ന സംവിധാനത്തെ 20 ചാറ്റുകൾ വരെ ഉയർത്താൻ സാധിക്കും.
•ആപ്പിന്റെ ഐക്കൺ മാറ്റാൻ 14 പുതിയ ഓപ്ഷനുകൾ ലഭ്യമാകും.
•വിവിധ നിറങ്ങളിലുള്ള പുതിയ തീമുകൾ ആപ്പിന് നൽകാനാകും.
•സൗജന്യ വേർഷനിൽ ലഭ്യമല്ലാത്ത പ്രത്യേക സ്റ്റിക്കറുകൾ, റിങ്ടോണുകൾ, മെസേജ് റിയാക്ഷനുകൾ എന്നിവയും സബ്സ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കും.
നിലവിൽ വാട്‌സ്ആപ്പിൽ പരസ്യങ്ങൾ നൽകിയാലും അതിലൂടെ ലഭിക്കുന്ന വരുമാനം പരിമിതമാണെന്നാണ് മാതൃകമ്പനിയായ Meta Platforms വിലയിരുത്തുന്നത്. വരുമാനം വർധിപ്പിക്കുന്നതിനുള്ള പുതിയ മാർഗമായി സബ്സ്ക്രിപ്ഷൻ മോഡലിനെ കമ്പനി കാണുന്നതായാണ് സൂചന.
അതേസമയം, വാട്‌സ്ആപ്പ് പ്ലസിന്റെ കൃത്യമായ നിരക്കുകൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരും മാസങ്ങളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യത്യസ്ത പ്രീമിയം സേവനങ്ങളുമായി മറ്റൊരു മെസഞ്ചർ ആപ്പായ Telegram ഇതിനകം തന്നെ സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്ത്രീശക്തിക്ക് വന്ദനം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തില്‍ വിജയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ദിനമായി ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.

Published

on

By

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകള്‍ക്ക് തുല്യാവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കണമെന്നും ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ഇന്ന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച പുരോഗതിയെ അംഗീകരിക്കുന്നതിനൊപ്പം, അവര്‍ ഇപ്പോഴും നേരിടുന്ന വെല്ലുവിളികളെയും ലോക ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസം, തൊഴില്‍, ഭരണനേതൃത്വം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ മുന്നേറുന്നുണ്ടെങ്കിലും ലിംഗവിവേചനം, വേതനത്തിലെ അസമത്വം, പരമ്പരാഗത സാമൂഹിക നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുകയാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി സമൂഹം മുഴുവന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഈ വര്‍ഷത്തെ വനിതാ ദിനാചരണം മുന്നോട്ട് വയ്ക്കുന്നു.

1908-ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ വസ്ത്രനിര്‍മ്മാണശാലകളില്‍ ജോലി ചെയ്തിരുന്ന പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ തൊഴില്‍സമയം കുറയ്ക്കുക, വേതനവര്‍ധന നടപ്പാക്കുക, സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി നടത്തിയ വലിയ പ്രതിഷേധമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് അടിസ്ഥാനം ഒരുക്കിയത്. സ്ത്രീകളെതിരായ ലിംഗവിവേചനത്തിനെതിരെ ശക്തമായ സന്ദേശം ഉയര്‍ത്തിയ സമരമായിരുന്നു അത്.

ഇത്തവണത്തെ വനിതാ ദിനം ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള സംഘര്‍ഷങ്ങളും ദുരന്തങ്ങളും പശ്ചാത്തലമായിട്ടാണ് ആചരിക്കുന്നത്. ഇറാനിലെ മിനാബില്‍ ഉണ്ടായ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ നിരപരാധികളായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട സംഭവം ലോക മനസ്സാക്ഷിയെ വേദനിപ്പിച്ചതും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായിട്ടുണ്ട്.

സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തില്‍ വിജയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ദിനമായി ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.

 

Continue Reading

News

പാചകവാതക സിലിൻഡർ ബുക്കിംഗിൽ നിയന്ത്രണം; സിലിൻഡർ ലഭിക്കാൻ 25 ദിവസം കാത്തിരിക്കണം

വില വർധനയും വിതരണ നിയന്ത്രണവും ഒരുമിച്ച് വന്നതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി ശക്തമാകുകയാണ്.

Published

on

By

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെ പാചകവാതക വിതരണ കമ്പനികൾ സിലിൻഡർ ബുക്കിംഗിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡർ ലഭിക്കാൻ ഇനി കുറഞ്ഞത് 25 ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായി.

ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകി എൽ.പി.ജി. ഉത്പാദനം പരമാവധി വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ റിഫൈനറികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിന് ഇതിനകം തന്നെ നിയന്ത്രണം നിലവിലുണ്ട്.

ഇതിനുമുമ്പ് 2025 ഏപ്രിൽ 8-നാണ് ഗാർഹിക സിലിൻഡറിന്റെ വില അവസാനമായി വർധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടി വില 860 രൂപയായി ഉയർത്തിയിരുന്നു.

വില വർധനയും വിതരണ നിയന്ത്രണവും ഒരുമിച്ച് വന്നതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി ശക്തമാകുകയാണ്. സിലിൻഡർ ലഭ്യത കുറയുന്നതിനാൽ ചില ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായതായി ഉടമകൾ പറയുന്നു.

Continue Reading

india

‘ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം’; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്

Published

on

ചെന്നൈ: വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് നേരിട്ടോളാമെന്നാണ് ആരാധകരോട് പറഞ്ഞത്. ചെങ്കല്‍പേട്ടില്‍ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. ഭാര്യ സംഗീത സ്വര്‍ണലിംഗം ഫയല്‍ ചെയ്ത വിവാഹ മോചന ഹര്‍ജി തമിഴ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെയാണ് പ്രതികരണം.

‘ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ അതില്‍ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. അതുകാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാന്‍ നോക്കിക്കോളാം. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതില്‍ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്’, വിജയ് പറഞ്ഞു.

വിവാഹമോചന കേസില്‍ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം സമര്‍പ്പിച്ച പുതിയ ഹര്‍ജിയുടെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്യുടെ പ്രതികരണം. വിവാഹമോചന ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കല്‍പേട്ട് കോടതിയെ സമീപിച്ചത്.

 

Continue Reading

Trending