ന്യൂഡല്‍ഹി: ഞാനും കാവല്‍ക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹാഷ്ടാഗ് പ്രചരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായടപ്പന്‍ മറുപടി. താന്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും കാവല്‍ക്കാരനാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

എന്നാല്‍ സ്യൂട്ട്ബൂട്ട്കാചൗകിദാര്‍ എന്ന ഹാഷ്ടാഗിനൊപ്പമാണ് രാഹുലിന്റെ മറുപടി. മോദി അനില്‍ അംബാനി, നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, അദാനി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനും ചൗകിദാര്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.