യു.എസ് പൊലീസ് പരിശീലന ക്യാമ്പില്‍ മുസ്്‌ലിംകളെ ഭീകരരായി ചിത്രീകരിക്കുന്നു

രഹസ്യ വീഡിയോയുമായി അല്‍ജസീറ

വാഷിങ്ടണ്‍: അമേരിക്കന്‍ മുസ്്‌ലിംകളെയും ഇസ്്‌ലാമിക സംഘടനകളെയും തീവ്രവാദികളായി ചിത്രീകരിച്ച് മുന്‍ എഫ്.ബി.ഐ ഏജന്റ് ജോണ്‍ ഗ്വാന്‍ഡോലോ പൊലീസുകാര്‍ക്ക് ഭീകരവിരുദ്ധ പരിശീലനം നല്‍കുന്ന ദൃശ്യം അല്‍ജസീറ പുറത്തുവിട്ടു.
ഗ്വാന്‍ഡോലോയുടെ രഹസ്യ പരിശീലന പരിപാടി അല്‍ജസീറ ചാനല്‍ വളരെ പരസ്യമായാണ് പകര്‍ത്തിയത്. അമേരിക്കന്‍ സര്‍വകലാശാലകളിലെ മുസ്്‌ലിം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് അദ്ദേഹം പൊലീസുദ്യോഗസ്ഥരോട് പറയുന്നുണ്ട്. കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ ഇസ്്‌ലാമിക് റിലേഷന്‍സിനെയും ഭീകരസംഘടനയായാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. മുസ്്‌ലിം ബ്രദര്‍ഹുഡിന്റെ മറ്റൊരു പകര്‍പ്പാണ് കൗണ്‍സിലെന്ന് ഗ്വാന്‍ഡോലോ അഭിപ്രായപ്പെടുന്നു.

SHARE