അനസ്‌തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍

അനസ്‌തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍

വാര്‍ത്ത വായനക്കിടെ വിതുമ്പിക്കരഞ്ഞ് അവതാരകന്‍. ആലപ്പോയില്‍ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരനായ കുഞ്ഞിന്റെ വാര്‍ത്ത അവതരിപ്പിക്കുമ്പോഴാണ് അവതാരകനും അതിഥിയും വിതുമ്പിക്കരഞ്ഞത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോള്‍ കുഞ്ഞ് ഖുര്‍ആന്‍ ഉരുവിടുകയായിരുന്നു. അനസ്‌തേഷ്യ നല്‍കാതെയായിരുന്നു കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

സിറിയന്‍ വിമതരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കുട്ടിക്ക് പരിക്കേറ്റത്. ആസ്പത്രിയില്‍ അനസ്‌തേഷ്യ നല്‍കാനുള്ള സൗകര്യം ഇല്ലാത്തതുമൂലം കുഞ്ഞിനെ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. വേദനകൊണ്ട് പുളയുന്ന കുട്ടി ഉറക്കെ ഖുര്‍ആന്‍ ഓതുന്നതാണ് വീഡിയോയില്‍. ഈ വാര്‍ത്ത വായിക്കുമ്പോഴാണ് തുര്‍ക്കി ചാനലിലെ വാര്‍ത്താ അവതാരകനായ തുര്‍ഗായ് ഗുലര്‍ പൊട്ടിക്കരഞ്ഞത്. ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാവാതെ തുര്‍ഗായ് വിതുമ്പിക്കരയുകയായിരുന്നു. ഒപ്പം ചര്‍ച്ചക്കെത്തിയ അതിഥിയും. ഏറെ നേരം ഇരുവരും തല താഴ്ത്തി കരഞ്ഞതിന് ശേഷമാണ് പിന്നീട് വാര്‍ത്ത അവതരിപ്പിച്ചത്. ആലപ്പോയിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയാണ് ഇതിലൂടെ പുറംലോകത്തെത്തുന്നത്.

എന്നാല്‍ ഇത് ഇപ്പോഴത്തെ വീഡിയോ ആണോയെന്ന് അറിയില്ല. ശസ്ത്രക്രിയക്കിടെ ആസ്പത്രി ജീവനക്കാരന്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയത്. ആക്രമണങ്ങളില്‍ പരിക്കേറ്റവരോട് പുറത്തുവന്ന് ചികിത്സ നടത്തുവാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പോയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍.

watch video:

https://www.youtube.com/watch?v=g3cUGNa6j0Q

NO COMMENTS

LEAVE A REPLY