രാജ്യത്ത് കോവിഡ് രൂക്ഷമായി പെരുകുന്നു; രോഗം സ്ഥിരീകരിച്ചത് 6,74,312 പേര്‍ക്ക്


രാജ്യത്ത് കൊവിഡ് കേസുകള്‍ ആറരലക്ഷം കവിഞ്ഞു. 19,288 പേര്‍ മരിച്ചു. 4,09,131 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും കൂടിയ പ്രതിദിന വര്‍ധനയാണിത്. 24 മണിക്കൂറിനിടെ 613 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു. കര്‍ണാടകയില്‍ രോഗബാധിതര്‍ 21000 കടന്നു. ബംഗളൂരുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെ പ്രഖ്യാപിച്ച 33 മണിക്കൂര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഗുവാഹത്തിയിലെ രാജ്ഭവന്‍ പരിസരം കണ്ടെന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് നോയിഡയിലെ ജുവനൈല്‍ ഹോമില്‍ 13 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 107,001ഉം മരണം 1450ഉം ആയി. 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു. 4280 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ രോഗബാധിതര്‍ 66,000 കടന്നു. ആകെ 66,538 കൊവിഡ് കേസുകള്‍.

SHARE