വടകരയില്‍ പി.ജയരാജനെതിരെ മുന്‍ സി.പി.എം നേതാവ് മത്സരിക്കും

തലശ്ശേരി: വടകര മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കാനൊരുങ്ങി മുന്‍ സി.പി.എം നേതാവി സി.ഒ.ടി നസീര്‍. സി.പി.എം നേതാവായിരുന്ന നസീര്‍ തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയാണ്. കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീര്‍.

‘മാറ്റി കുത്തിയാര്‍ മാറ്റം കാണാം’ എന്നാണ് തെരഞ്ഞെടുപ്പില്‍ നസീറിന്റെ മുദ്രാവാക്യം. വര്‍ഗീയതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെയാണ് തന്റെ പോരാട്ടമെന്ന് നസീര്‍ പറഞ്ഞു. യുവാക്കളും പൊതുസമൂഹവും തനിക്ക് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നസീര്‍ പറഞ്ഞു.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമായിരുന്ന സി.ഒ.ടി നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്.

SHARE