കാണാതായ കോളജ് അധ്യാപകനെ കണ്ടെത്തി

മലപ്പുറത്ത് നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി. ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ റഹ്മാന്റെ മകന്‍ ലുഖ്മാന്‍ (34)നെയാണ് കണ്ടെത്തിയത്. താന്‍ വീട്ടിലേക്ക് വരികയാണെന്ന് ഫോണിലൂടെ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
നിലവില്‍ ഗവ. കോളജ് അദ്ധ്യാപകനായ ലുഖ്മാനെ കാണാനില്ലെന്ന് സഹോദരനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്.
താന്‍ തിരൂരിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം വരികയാണെന്ന് ലുഖ്മാന്‍ വീട്ടുകാരെ അറിയിച്ചു. ഇന്നലെ മുതല്‍ താന്‍ എവിടെയായിരുന്നുവെന്ന് ലുഖ്മാന്‍ വീട്ടുകാരോട് വെളിപ്പെടുത്തിയിട്ടില്ല.

SHARE