ഭഗവത്ഗീത സ്‌കൂളുകളില്‍ വിതരണം ചെയ്യണമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി

മുംബൈ: ഭഗവത്ഗീത സ്‌കൂളുകളില്‍ വിതരണം ചെയ്യണമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ. ഭഗവത്ഗീത ഒരു മതപുസ്തകമല്ല, അതൊരു ജീവിതരീതിയാണ്. അതുകൊണ്ട് തന്നെ അവ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതില്‍ വര്‍ഗീയത കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മുംബൈയിലെ ഭക്തി വേദാന്ത വിദ്യാപീഠം റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘വേദങ്ങളോ ഉപനിഷത്തുക്കളോ ഭഗവത്ഗീതയോ മതഗ്രന്ഥങ്ങളല്ല. അവക്ക് ശാസ്ത്രീയ അടിത്തറയുണ്ട്. കേവലം ക്ഷേത്രങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടവയല്ല. സാധാരണക്കാര്‍ക്ക് കൂടി ഈ ഗ്രന്ഥങ്ങള്‍ പ്രാപ്യമാക്കണം’: താവ്‌ഡെ പറഞ്ഞു.

ആരെങ്കിലും സൗജന്യമായി നല്‍കാന്‍ തയ്യാറായാല്‍ മറ്റ് മതഗ്രന്ഥങ്ങളും സ്‌കൂളുകളിലും കോളേജുകളിലും വിതരണം ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

SHARE