എസ്.കെ.എസ്.എസ്.എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അന്തരിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് സ്വവസതിയില്‍ വച്ചാണ് അന്ത്യം. സുപ്രഭാതം ഗവേണിങ് ബോര്‍ഡ് അംഗമായിരുന്ന ഇബ്രാഹിം ഫൈസി ശംസുല്‍ ഉലമാ അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു. അടൂര്‍, എസ്.പി നഗര്‍ ഫത്താഹ് ജുമാമസ്ജിദ്, ബെദ്ര മസ്ജിദ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്….

പരേതനായ ജെഡിയാര്‍ അബ്ദുറഹിമാന്‍, ആമിന എന്നിവരുടെ മകനാണ്. ഭാര്യ: അനീസ മക്കള്‍: ഫാത്തിമത്ത് ഹദ്‌യ(8) നബ്‌വാന്‍(5) സഹോദരങ്ങള്‍: അബ്ദുല്ല പടുപ്പ്, യൂസുഫ് ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ ചെങ്കള, ബീഫാത്തിമ മജല്‍, നഫീസ സഞ്ചക്കടവ്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

SHARE