മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം

ന്യൂഡല്‍ഹി: നാഗാ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി. ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയിലെ താവളങ്ങള്‍ സൈന്യം ആക്രമിച്ചു. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലിന് ആയിരുന്നു ആക്രമണം. ആദ്യം വെടിയുതിര്‍ത്തത് തീവ്രവാദികളാണെന്നാണ് സൈന്യത്തിന്റെ പ്രതികരണം.

ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സേനയാണ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതിരുന്ന ഭീകരസംഘം അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പലരും കൊല്ലപ്പെട്ടു, ഈസ്റ്റേണ്‍ കമാന്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചു. അതിര്‍ത്തി കടന്നായിരുന്നില്ല ഇന്ത്യയുടെ ആക്രമണമെന്നും ഇന്ത്യന്‍ സേനയില്‍ ആര്‍ക്കും ആളപായമില്ലെന്നും കിഴക്കന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.

SHARE