Connect with us

Views

LIVE | ഗോള്‍…. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

Published

on

 കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം

മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

90+8: ഫൈനല്‍ വിസില്‍… ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യജയം

89. ഗോളിന് വഴിയൊരുക്കിയ സ്‌ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിച്ചു. പകരം ഡിഫന്റര്‍ നാസോണ്‍

80. ആന്റോണിയോ ജര്‍മന്‍ കളത്തില്‍. ചോപ്രയെ കോച്ച് പിന്‍വലിച്ചു. ചോപ്രക്ക് നിറഞ്ഞ കയ്യടികളോടെ ആരാധകര്‍…

77. സമനില ഗോളിനായി മുംബൈ ആക്രമണം. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്കിറങ്ങി. പ്രത്യാക്രമണത്തില്‍ ബെല്‍ഫോര്‍ട്ടിന് അവസരം ലഭിച്ചെങ്കിലും ഷോട്ടെടുക്കുന്നതിനു പകരം പാസ് ചെയ്ത് അവസരം നഷ്ടമാക്കി.

69. മുംബൈയുടെ മിന്നലാക്രമണം. ഇടതുവിങിലൂടെ കുതിച്ചുകയറി  സോണി നോര്‍ദെയുടെ പ്ലേസിങ് ഗോള്‍കീപ്പറെ കടന്നെങ്കിലും ആരോണ്‍ ഹ്യൂസിന്റെ ഇടപെടല്‍ രക്ഷക്കെത്തി.

68. റഫീഖിന് പരിക്ക്, സ്‌ട്രെച്ചറില്‍ പുറത്തേക്ക്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ വന്നത് മൈക്കല്‍ ചോപ്രയുടെ ബൂട്ടുകളില്‍ നിന്ന്. മുംബൈക്കെതിരായ മത്സരത്തിന്റെ 58-ാം മിനുട്ടിലാണ് മനോഹര പ്ലേസിങിലൂടെ ചോപ്ര വലകുലുക്കിയത്.

വലതുവിങില്‍ നിന്ന് നിന്ന് ഉയര്‍ന്നുവന്ന ക്രോസ് നിയന്ത്രിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗ്രൗണ്ടര്‍ കീപ്പര്‍ക്കു മുന്നിലായി നിന്ന ചോപ്രയുടെ കാലില്‍. കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുള്ള മനോഹര പ്ലേസിങിലൂടെ മൈക്കല്‍ ചോപ്ര സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ കുറിച്ചു. മത്സരം തുടരുന്നു.

58. വലതുവിങില്‍ നിന്ന് നിന്ന് ഉയര്‍ന്നുവന്ന ക്രോസ് നിയന്ത്രിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗ്രൗണ്ടര്‍ കീപ്പര്‍ക്കു മുന്നിലായി നിന്ന ചോപ്രയുടെ കാലില്‍. കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുള്ള മനോഹര പ്ലേസിങിലൂടെ മൈക്കല്‍ ചോപ്ര സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടി.

58: ഗോള്‍… ചോപ്രയുടെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

57: ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ആശങ്ക; പ്രതിരോധ മികവില്‍ അപകടമൊഴിവായി

54. വലതുവിങില്‍ നിന്ന് ജിങ്കന്റെ ക്രോസ്. ബോക്‌സില്‍ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ചോപ്ര വീണു. ഫൗള്‍ അല്ല.

53. ബ്ലാസ്റ്റേഴ്‌സിന്റെ മനോഹര നീക്കം. മൈക്കല്‍ ചോപ്രയുടെ പാസില്‍ നിന്നുള്ള അസ്രാക്ക് മഹ്മതിന്റെ ഷോട്ട് പക്ഷേ, നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്ക്.

52. മെഹ്താബ് എടുത്ത കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് മുംബൈ ഗോള്‍മുഖത്ത് ആശങ്ക. ഒടുവില്‍ പന്ത് പുറത്തേക്ക്.

50.  മുംബൈ താരം ഷഹനാജ് സിങിന്റെ ലോങ് റേഞ്ചര്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീഷണിയുയര്‍ത്താതെ പുറത്തേക്ക്.

46. രണ്ടാം പകുതി ആരംഭിച്ചു.

HALF TIME

ഒന്നാം പകുതിയുടെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

45+: മറ്റൊരു സുവര്‍ണാവസരം. കോര്‍ണര്‍ കിക്കില്‍ നിന്ന് റാഫിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍. ഇഞ്ചുകള്‍ക്ക് പുറത്തേക്ക്. മത്സരത്തിലെ ആദ്യ ഹെഡ്ഡര്‍ ശ്രമം.

45. ഇടതുവിങില്‍ നിന്നുള്ള ഗോള്‍മുഖത്ത് ചോപ്രയുടെ കാലില്‍. ചോപ്രയുടെ ഗ്രൗണ്ടര്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സിന്റെ സുവര്‍ണാവസരം.

43. മുംബൈയുടെ ആക്രമണം. ഇടതുവിങില്‍ നിന്നുള്ള ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സന്ദീപ് നന്ദി പിടിച്ചെടുത്തു.

42. കോര്‍ണര്‍ കിക്കില്‍ ഹെങ്ബര്‍ട്ടിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്

41. മധ്യവരക്കടുത്തു നിന്ന് സെദ്രിക് ഹെങ്ബര്‍ട്ടിന്റെ ഫ്രീകിക്ക് മുംബൈ ബോക്‌സില്‍. ചോപ്രയെ തടയാനുള്ള ശ്രമത്തില്‍ മുംബൈ ഡിഫന്ററുടെ കാലില്‍ തട്ടി പന്ത് പിന്നിലേക്ക്. ഗോള്‍കീപ്പര്‍ കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി.

38. മുംബൈയുടെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീതി വിതക്കുന്നു. ജിങ്കന്റെ അവസരോചിത ഇടപെടലില്‍ ഗോളൊഴിഞ്ഞു.

36. റീബൗണ്ടില്‍ ബോക്‌സിനു പുറത്തുനിന്ന് ചോപ്രയുടെ ഗോള്‍ ശ്രമം. തടസ്സമായി വീണ്ടും മുംബൈ പ്രതിരോധം.

34. മധ്യവരക്കടുത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോകിപ്പിനെതിരെ മുംബൈ താരത്തിന്റെ ഫൗള്‍.

31. വലതുവിങില്‍ നിന്ന് ഗോള്‍മുഖത്തേക്ക് ചോപ്രയുടെ ക്രോസ്. മുംബൈ ഡിഫന്റര്‍ ഡൈവ് ചെയ്ത് ഹെഡ്ഡ് ചെയ്തു.

29. ബോക്‌സിനു പുറത്തുനിന്നുള്ള ഹോസുവിന്റെ ലോങ് റേഞ്ച് ഗ്രൗണ്ടര്‍. ഗോളിയെ ശല്യപ്പെടുത്താതെ പുറത്തേക്ക്…

24. സന്ദേശ് ജിങ്കന്റെ ക്രോസില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരം. ബെല്‍ഫോസ്റ്റിന് പന്ത് നിയന്ത്രിക്കാനാവും മുമ്പ് പ്രതിരോധം ഇടപെട്ടു.

20 മിനുട്ട് പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രം.

20. എയര്ബോള് ക്ലിയര് ചെയ്യാനുള്ള ശ്രമത്തില്  സെദ്രിക് ഹെങ്ബര്ട്ടിന് പരിക്ക്; കളി തുടരുന്നു.

18. സന്ദേശ് ജിങ്കനെ മധ്യവരക്കടുത്തു വെച്ച് ഫൌള് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് പ്രതിരോധത്തില് തട്ടി മടങ്ങി.

16: ബ്ലാസ്റ്റേഴ്സിന്റെ എല്ലാം മറന്നുള്ള ആക്രമണം. മുംബൈ ബോക്സില് ആശങ്ക. ബോക്സില് നിന്നുള്ള ബെല്ഫോസ്റ്റിന്റെ ഷോട്ട് പ്രതിരോധത്തില് തട്ടി മടങ്ങി.

13: ഹോസു – ചോപ്ര – ആക്രമണ ശ്രമംഛ മുബൈ വിഫലമാക്കി.

5: മുംബൈ ഡിഫന്റര്‍ പിന്നിലേക്കു നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുക്കാന്‍ റാഫിയുടെ ശ്രമം. പന്ത് കീപ്പറുടെ കൈകളില്‍. റാഫിയുടെ ബൈസിക്കിള്‍ ശ്രമം വിഫലം.

1: ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. റാഫിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പറുടെ കൈകളിലേക്ക്

ഫോര്‍ലാനില്ലാതെ മുംബൈ; ബ്ലാസ്‌റ്റേഴ്‌സില്‍ റാഫി കളിക്കുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള മത്സരം ആരംഭിച്ചു. മുംബൈ നിരയില്‍ പരിക്കേറ്റ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ കളിക്കുന്നില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്‍നിരയില്‍ മലയാളി താരം മുഹമ്മദ് റാഫി തുടക്കം മുതല്‍ കളിക്കുന്നുണ്ട്.

പൂനെ, കൊല്‍ക്കത്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ അര്‍ജന്റീനക്കാരന്‍ ഡിഫെഡ്രികോ ആണ് മുംബൈ നിരയിലെ ശ്രദ്ധേയനായ താരം. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ഗോളടിച്ചിട്ടില്ല.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും കൊല്‍ക്കത്തക്കെതിരെ സമനില വഴങ്ങുകയും ചെയ്ത മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.

LIVE

20 മിനുട്ട് പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രം.

20. എയര്ബോള് ക്ലിയര് ചെയ്യാനുള്ള ശ്രമത്തില്  സെദ്രിക് ഹെങ്ബര്ട്ടിന് പരിക്ക്; കളി തുടരുന്നു.

18. സന്ദേശ് ജിങ്കനെ മധ്യവരക്കടുത്തു വെച്ച് ഫൌള് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് പ്രതിരോധത്തില് തട്ടി മടങ്ങി.

16: ബ്ലാസ്റ്റേഴ്സിന്റെ എല്ലാം മറന്നുള്ള ആക്രമണം. മുംബൈ ബോക്സില് ആശങ്ക. ബോക്സില് നിന്നുള്ള ബെല്ഫോസ്റ്റിന്റെ ഷോട്ട് പ്രതിരോധത്തില് തട്ടി മടങ്ങി.

13: ഹോസു – ചോപ്ര – ആക്രമണ ശ്രമംഛ മുബൈ വിഫലമാക്കി.

5: മുംബൈ ഡിഫന്റര്‍ പിന്നിലേക്കു നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുക്കാന്‍ റാഫിയുടെ ശ്രമം. പന്ത് കീപ്പറുടെ കൈകളില്‍. റാഫിയുടെ ബൈസിക്കിള്‍ ശ്രമം വിഫലം.

1: ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. റാഫിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പറുടെ കൈകളിലേക്ക്

 

മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

 

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

kerala

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് രോഗം

ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

Published

on

കേരളത്തില്‍ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം മാത്രം 2505 വൈറല്‍ അണുബാധ കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപെടുന്നത്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുണ്ട്. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. പരാമിക്‌സോ വൈറസ് മൂലമാണ് ഈ പകർച്ചവ്യാധി പിടിപെടുന്നത്. സാധാരണയായി ശ്വസന തുള്ളികളിലൂടെയോ രോഗ ബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ശ്വാസനാളത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നു. ഇത് ഉമിനീർ ഉത്പാദിപ്പിക്കുന്ന പരോട്ടിൻ ഗ്രന്ഥികളെ ബാധിക്കുകയും ഇതുമൂലം വീക്കം ഉണ്ടാകുകയും ചെയ്യുന്നു.

മുഖത്ത് ഉണ്ടാകുന്ന വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുക. കഴുത്തിന് പിന്നിലെ വീക്കം, വീക്കമുള്ള ഭാഗത്തെ വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ വൈദ്യ സഹായം തേടുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Trending