കേരളത്തില്‍ വ്യാപകമായി പശുക്കളെ കൊന്നുവെന്ന കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്; വ്യാജ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം

കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്ലിന് വേണ്ടി വിവിധ സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ പോത്തുകളെ കശാപ്പ് ചെയ്യുന്നെന്ന് കാണിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട വ്യാജ പോസ്റ്റിനും ചിത്രത്തിനുമെതിരെ വ്യാപകമായ പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ സുരേന്ദ്രനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വിവിധ സംഘടനകള്‍ നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. ഇതിന്റെയൊപ്പം നല്‍കിയിരുന്നതാവട്ടെ യു.പിയില്‍ 2014ല്‍ സംഭവിച്ച മാടിനെ അറുത്ത ചിത്രവുമാണ്. സുരേന്ദ്രന്റെ പോസ്റ്റിനു താഴെയാണ് അന്നത്തെ വാര്‍ത്തയുടെ ലിങ്കും ഫോട്ടോയുമായി ആളുകള്‍ എത്തിയത്. ഇതോടെ സുരേന്ദ്രന്റെ വര്‍ഗ്ഗീയ പോസ്റ്റിന്റെ വാദം പൊളിയുകയായിരുന്നു.

‘ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’- സുരേന്ദ്രന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

SHARE