ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പെട്ടിയില്‍; കളമശ്ശേരിയില്‍ റീപോളിങ്ങ് നടത്തും

ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പെട്ടിയില്‍; കളമശ്ശേരിയില്‍ റീപോളിങ്ങ് നടത്തും

കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ റീപോളിങ്ങ് നടത്തുമെന്ന് എറണാംകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി.രാജീവ്. ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടതിനെ തുടര്‍ന്നാണ് റീപോളിങ് നടത്തുന്നത്. റീപോളിങ്ങിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തില്‍ റീ പോളിങ്ങ് നടത്താന്‍ നിശ്ചയിച്ചു. തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിക്കും

NO COMMENTS

LEAVE A REPLY