കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മലപ്പുറം കൂട്ടിലങ്ങാടിയില്‍ വാഹനാപകടം; മൂന്ന് മരണം

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശികളായ സൈദുല്‍ഖാന്‍(30), സഹോദരങ്ങളായ എസ് കെ ഷബീറലി(47), എസ് കെ സാദത്ത്(40) എന്നിവരാണ് മരിച്ചത്.

ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിലങ്ങാടി കീരാംകുണ്ട് പമ്പില്‍ നിന്നും പെട്രോളടിച്ച് പുറത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പിറകില്‍ നില്‍ക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ ഡ്രൈവര്‍ കൂട്ടിലങ്ങാടി സ്വദേശിയുടെ നില അതീവ ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആസ്പത്രിയിലേക്ക് പ്രവേശിപ്പിച്ചു.

SHARE