മാവോയിസ്റ്റാക്കി അറസ്റ്റ് ചെയ്തു: യുവാവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

മാവോയിസ്റ്റാക്കി അറസ്റ്റ് ചെയ്തു: യുവാവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റു ബന്ധം സംശയിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ശ്യാമിന് നഷ്ടപരിഹാരം നല്‍കണമെന്ന് സിംഗിള്‍ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണന്റെ മകനാണ് ശ്യാം ബാലകൃഷ്ണന്‍. ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് സിംഗില്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

NO COMMENTS

LEAVE A REPLY