Culture
2016ലെ ലോക പ്ലേമേക്കറായി ലയണല്‍ മെസ്സി

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സി(IFFHS)ന്റെ 2016ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. അഞ്ചു തവണ ഫിഫ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായ മെസ്സി തുടര്‍ച്ചയായിത് രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. സ്പാനിഷ് താരവും ബാഴ്‌സലോണയിലെ സഹതാരവുമായ ആന്ദ്രെ ഇനിയെസ്റ്റയെയും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിനെയും ബഹുദൂരം പിന്തള്ളിയാണ് മെസ്സി ഇത്തവണ ഒന്നാമതെത്തിയത്. വോട്ടെടുപ്പില്‍ ഇനിയെസ്റ്റക്ക് 66 പോയിന്റും ടോണി ക്രൂസിന് 45 പോയിന്റും ലഭിച്ചപ്പോള്‍ മെസ്സി നേടിയെടുത്തത് 172 പോയിന്റാണ.് 2015ല്‍ നേടിയ വിജയത്തേക്കാള്‍ 29 പോയിന്റ് അധികം നേടി, സഹതാരങ്ങളേക്കാള്‍ 106 പോയിന്റ് കൂടുതല്‍ വോട്ട് നേടിയാണ് 29കാരനായ അര്‍ജന്റീനിയന്‍ ഈ വിജയം കരസ്തമാക്കിയത്.
മൂന്നു പോയിന്റുമായി ബ്രസീല്‍ താരം നെയ്മര്‍ 12ാം സ്ഥാനത്തെത്തിയപ്പോള്‍ ഒരു പോയിന്റുപോലും ലഭിക്കാത്ത റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരവും ഈ വര്‍ഷത്തെ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവുമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ആദ്യ പതിനഞ്ചില്‍ ഇടം നേടാന്‍ ആയില്ല.
2006ലാണ് ഈ തിരഞ്ഞെടുപ്പ് ഐ.എഫ്.എഫ്.എച്ച്.എസ് ആരംഭിച്ചത്. റയല്‍ മാഡ്രിഡിന്റെ പരിശീലകനും മുന്‍ ഫ്രഞ്ച് ഇതിഹാസവുമായ സിനദിന്‍ സിദാനാണ് ആദ്യ പുരസ്‌കാരം കരസ്ഥമാക്കിയത്.
തൊട്ടടുത്ത വര്‍ഷം ബ്രസീല്‍ താരം കക്ക മികച്ച പ്ലേമേക്കറായി. 2012, 13 എന്നീ വര്‍ഷങ്ങളില്‍ ബാഴ്‌സലോണയിലെ സഹതാരം ആന്ദ്രെ ഇനിയെസ്റ്റയായിരുന്നു ജോതാവ്. 2014 ല്‍ ജര്‍മന്‍ പ്ലേയര്‍ ട്രോണി ക്രൂസും ജേതാവായി.
അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 56 രാജ്യങ്ങളിലെ വോട്ടുകളിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. അള്‍ജീരിയന്‍ പ്ലേമേക്കര്‍ റിയാദ് മെഹ്‌റസ് ആണ് റാങ്ക് പട്ടികയില്‍ ഇടംപിടച്ച പുതിയതാരം.
റാങ്ക് പട്ടിക 2016
1 – Lionel Messi (Argentina/FC Barcelona) 172 points
2 – Andres Iniesta (Spain/FC Barcelona) 66
3 – Tony Kroos (Germany/Real Madrid CF) 45
4 – Mesut Özil (Germany/Arsenal FC) 39
5 – Riyad Mahrez (Algeria/Leicester Ctiy FC) 36
6 – Luka Modric (Croatia/Real Madrid CF) 36
7 – Kevin De Bruyne (Belgium/Manchester Ctiy FC) 31
8 – Paul Pogba (France/Juventus TorinoFC/Manchester United FC) 26
9 – Eden Hazard (Belgium/Chelsea FC) 14
10- Dimtiri Payet (France/West Ham United) 8
11- David Silva (Spain/Manchester Ctiy FC) 5
12- Neymar (Brasil/GC Barcelona) 3
13- Marek Hamsik (Slovakia/Napoli SSC) 3
14-Thiago Alcantara (Spain/FC Bayern München) 1
15-Javier Pastore (Argentina/Paris SG) 1
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india2 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്ണാടകയില് സര്ക്കാര് സ്കൂളില് മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്
-
india2 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
EDUCATION3 days ago
പ്ലസ് വണ് ട്രാന്സ്ഫര് അലോട്മെന്റ് പ്രവേശനം നാളെ മുതല്
-
kerala13 hours ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില് ‘ദൃശ്യം’ മോഡല് കൊലപാതകം; ഭര്ത്താവിന്റെ മൃതദേഹം ടൈലുകള്ക്കടിയില് കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി