മോദിയുടേത് വെറും “തള്ള്”; ബി.ജെ.പിയെ തോല്‍പ്പിക്കുമെന്നും: രാഹുല്‍ ഗാന്ധി

ലഖ്‌നൗ: അവരുടെ പാഴ് വാഗ്ദാനങ്ങളെക്കുറിച്ച് ബിജെപി നേതാക്കളെ ജനം ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ലോക്‌സഭാ മണ്ഡലത്തില്‍ നടത്തിയ ദ്വിദിന സന്ദര്‍ശത്തിന്
സമാപനം കുറിച്ച് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

PM Modi is the symbol of hatred, says Rahul Gandhi

Read @ANI Story | https://t.co/cI96oTOzIQ pic.twitter.com/ujNkcViNGj— ANI Digital (@ani_digital) January 24, 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. ബി.ജെ.പി. നേതാക്കള്‍ നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കാതെ പോയ വാഗ്ദാനങ്ങളെക്കുറിച്ച് ചോദിക്കണം.
അമേഠിയിലെയും റായ്ബറേലിയിലെയും വികസന പദ്ധതികള്‍ തടയാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം ശക്തമായ ഭീഷണി നേരിടുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം കേന്ദ്രസര്‍ക്കാര്‍ ഉന്മൂലനം ചെയ്തതായും രാഹുല്‍ ആരോപിച്ചു.
അതേസമയം, അമേഠിയില്‍ ചില കര്‍ഷകര്‍ രാഹുലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.