Connect with us

Video Stories

ശനി മാറുന്നില്ല, റയല്‍ വീണ്ടും തരിപ്പണം

Published

on

 

ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ശനിദശ അവസാനിക്കുന്നില്ല.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് ഇന്നലെ തകര്‍ന്നു തരിപ്പണമായി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മല്‍സരത്തില്‍ ടോട്ടനമാണ് സ്വന്തം മൈതാനമായ വെംബ്ലിയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച സംഘത്തെ 3-1ന് മറിച്ചിട്ടത്. മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ നാല് ഗോളിന് ഇറ്റാലിയന്‍ ശക്തരായ നാപ്പോളിയെ മറിച്ചിട്ടു. സ്‌പെയിനില്‍ നിന്നുള്ള സെവിയെ 2-1ന് റഷ്യയില്‍ നിന്നുള്ള സ്പാര്‍ടക്ക് മോസ്‌ക്കോയെ തോല്‍പ്പിച്ചപ്പോള്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ 3-1ന് ലപ്‌സിംഗിനെ പരാജയപ്പെടുത്തി. ഷാക്തര്‍ ഡോണ്‍സ്റ്റക്ക് 3-1ന് ഫയനൂര്‍ഡിനെ തകര്‍ത്തപ്പോള്‍ ഡോര്‍ട്ട്മണ്ട്- അപോള്‍ നിക്കോസിയ പോരാട്ടം 1-1 ല്‍ അവസാനിച്ചു.
സ്പാനിഷ് ലാലീഗില്‍ തപ്പിതടയുന്ന റയല്‍ വെംബ്ലിയിലേക്ക് വന്നത് യൂറോപ്പിലെ ആധിപത്യം തെളിയിക്കാനാണ്. പക്ഷേ വെംബ്ലിയില്‍ ആദ്യമായി കളിച്ചപ്പോള്‍ ടോട്ടനത്തിന്റെ യുവപ്രതിഭകളാണ് കളം നിറഞ്ഞത്. ദാലെ അലിയായിരുന്നു ടോട്ടനത്തിന്റെ സൂപ്പര്‍ താരം. 21 കാരനായ മധ്യനിരക്കാരന്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി കൃസ്റ്റിയാനോ നിരാശപ്പെടുത്തി. കിക്കോ കാസില നല്‍കിയ ക്രോസ് സുന്ദരമായി ഉപയോഗപ്പെടുത്തിയായിരുന്നു അലിയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ റയല്‍ ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി പന്ത് തെറിച്ചപ്പോഴായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ കയറിയ ടോട്ടനം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൃസ്റ്റ്യന്‍ എറിക്‌സണിലൂടെ ലീഡ് ഉയര്‍ത്തി. മൂന്ന് ഗോളിന്റെ വലിയ തിരിച്ചടിയില്‍ കൃസ്റ്റിയാനോയാണ് ലോംഗ് വിസിലിന് പത്ത് മിനുട്ട് മുമ്പ് ആശ്വാസ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ സമീപകാലത്തൊന്നും ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി രുചിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങളുമായി വന്ന
ടീം വെംബ്ലിയില്‍ തകര്‍പ്പന്‍ വിജയമാണ് ലക്ഷ്യമിട്ടത്. പക്ഷേ ടോട്ടനത്തിന്റെ യുവനിര അതിവേഗ ഫുട്‌ബോളുമായി ചാമ്പ്യന്മാരെ വിറപ്പിച്ചപ്പോള്‍ പ്രതിരോധ വഴി പോലും ചാമ്പ്യന്മാരെ തുണച്ചില്ല. അലിയും ഹാരി കെയിനും കിരണ്‍ ട്രിപ്പിയറും ഹാരി വിങ്ക്‌സും എറിക് ഡയറുമെല്ലാം അസാധ്യ ഫോമിലായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഇംഗ്ലീഷ് ക്ലബിന്റെ സമീപകാലത്തെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. ഗ്രൂപ്പിലിപ്പോള്‍ ടോട്ടനം നാല് കളികളില്‍ നിന്ന് പത്ത് പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. റയലിന് ഏഴ് പോയന്റാണുള്ളത്. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുമെന്നതിനാല്‍ തല്‍ക്കാലം ചാമ്പ്യന്മാര്‍ക്ക് പേടിക്കാനില്ല. ടീമിന്റെ പ്രകടനം മോശമായെങ്കിലും താരങ്ങളെ കുറ്റപ്പെടുത്താന്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ തയ്യാറായില്ല. ടോട്ടനം കളിയുടെ സമസ്ത മേഖലകളിലും റയലിനെ പിന്നിലാക്കിയെന്ന് അദ്ദേഹം സമ്മതിച്ചു. നാപ്പോളിയെ 2-4ന് തരിപ്പണമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പാക്കി. സ്വന്തം മൈതാനത്ത് കളിച്ച നാപ്പോളിക്കാര്‍ ഇരുപതാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സൈനെയുടെ ഗോളില്‍ ലീഡ് നേടി. പക്ഷേ ഒന്നാം പകുതിക്ക് മുമ്പ് തന്നെ നിക്കോളാസ് ഓട്ടോമാന്‍ഡി സിറ്റിക്കായി സമനില നേടി. ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളില്‍ സിറ്റി പിറകെ ലീഡും കരസ്ഥമാക്കി. രണ്ടാം പകുതിയില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും ജോര്‍ഞ്ഞിഞ്ഞോ നാപ്പോളിയെ ഒപ്പമെത്തിച്ചു.
സുന്ദരമായ പ്രത്യാക്രമണത്തില്‍ നിന്നും സെര്‍ജി അഗ്യൂറോ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. നാലാം ഗോള്‍ റഹീം സ്‌റ്റെര്‍ലിംഗിന്റെ വകയായിരുന്നു. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ മൂന്ന് ഗോളിന് മാരിബോറിനെ പരാജയപ്പെടുത്തി. ഗോള്‍ പിറക്കാതിരുന്ന ഒന്നാം പകുതിക്ക് ശേഷം മുഹമ്മദ് സാലെയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്. ജെയിംസ് മില്‍നര്‍ പെനാല്‍ട്ടി കിക്ക് നഷ്ടപ്പെടുത്തിയത് ലിവര്‍പൂളിന് തിരിച്ചടിയായെങ്കിലും എംറെ കാന്‍ താമസിയാതെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. ഡാനിയല്‍ സ്ട്രജിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending