കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തിലെ റീപോളിംങ് ഈ മാസം മുപ്പതിന്

എറണാകുളം മണ്ഡലത്തിലെ കളമശ്ശേരിയിലെ 83ാം നമ്പര്‍ ബൂത്തിലെ റീപോളിംങ് ഈ മാസം മുപ്പതിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി
കണ്ടെത്തിയതിനെതുടര്‍ന്നാണ് റീപോളിംഗ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. പോള്‍ ചെയ്ത 715 വോട്ടുകളേക്കാള്‍ 43 വോട്ടുകള്‍ അധികം കണ്ടെത്തുകയായിരുന്നു.മോക്ക് പോളിംഗ് നടത്തിയപ്പോള്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ പോളിംഗ് തുടങ്ങുന്നതിന് മുന്‍പ് വോട്ടിംഗ് മെഷീനില്‍ നിന്നും നീക്കം ചെയ്യാന്‍ മറന്നതാണ് അധിക വോട്ടുകള്‍ വരാന്‍ കാരണം. ബൂത്തില്‍ റീപോളിംഗ് നടത്തണമെന്ന് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

SHARE