Culture
പടപൊരുതാനൊരുങ്ങി സോണിയ ഗാന്ധി; നേതാക്കളെ നേരില്‍ കാണുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷ വിമര്‍ശനവുമായ രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ നേരില്‍കാണും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് മുഖ്യമന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയില്‍ നടക്കും.
ഇതിന്റെ ഭാഗമെന്നോണം സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങും നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ പാര്‍ട്ടി നേതാക്കളെ ഇന്ന് സന്ദര്‍ശിച്ചു.
അതേസമയം രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ സോണിയാ ഗാന്ധി നേതാക്കള്‍ക്ക് വലിയ ഉപദേശമാണ് നല്‍കിയത്. ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടാന്‍ രാജ്യത്തെ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തണമെന്നും സോണിയ ആഹ്വാനം ചെയ്തു.
ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സോണിയാ ഗാന്ധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഭീകരമായ അവസ്ഥയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. നഷ്ടം പെരുകുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നത്. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇതിനെ കോണ്‍ഗ്രസ് ഭയമില്ലാതെ നേരിടണം. ഗ്രാമ, നഗര ഭേദമില്ലാതെ പാര്‍ട്ടി പൊരുതണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവരോടും ജനങ്ങളോടും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവര്‍ക്ക് വേണ്ടി പോരാടാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവണം. അതുവഴി ജനങ്ങള്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാരിനെ തുറന്നുകാട്ടണമെന്നും ഇതിനായി കോണ്‍ഗ്രസ് പ്രക്ഷോഭ അജണ്ട രൂപീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ഇടപെടലുകളും സാന്നിധ്യവും സമൂഹമാധ്യമത്തില്‍ മാത്രമൊതുക്കരുത്. ജനങ്ങളുമായി പാര്‍ട്ടി നേരിട്ടു ബന്ധം സ്ഥാപിക്കുന്നതു പ്രധാനമാണ്- സോണിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉപദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ മാത്രം സജീവമായി ഇടപെട്ടാല്‍ പോരാ, പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങണം. രാജ്യം ഏറ്റവും ആപത്തു നേരിടുന്ന കാലമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
സോണിയ വീണ്ടും അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ നേതൃയോഗമാണിത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ.ഐ.സി.സി ജന. സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍, സംസ്ഥാന അധ്യക്ഷന്‍മാന്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. രാഹുല്‍ ഗാന്ധി യോഗത്തിന് എത്തിയിരുന്നില്ല.
മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷിക ആഘോഷം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും സംബന്ധിച്ചു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്
-
kerala3 days ago
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്