മുംബൈയില്‍ ശ്രീദേവിയെ കാത്ത് ആരാധകലോകം; വൈകുന്നേരത്തോടെ മൃതദേഹം എത്തുമെന്ന് റിപ്പോര്‍ട്ട്; എംബാം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് എംബാം നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. പ്രത്യേക വിമാനത്തില്‍ മൃതദേഹം ഇന്ന് വൈകുന്നേരം മുംബൈയില്‍ എത്തിക്കുമെന്നാണ് വിവരം.

ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരിച്ചം സംഭവിച്ചത്. പരാതി കിട്ടിയാല്‍ മാത്രം വീണ്ടും അന്വേഷിക്കുമെന്നും തലക്ക് മുറിവേറ്റെന്നും ഫൊറാന്‍സിക് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മരണകാരണം ഈ മുറിവല്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. അതേസമയം, ഭര്‍ത്താവ് ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് ദുബായ് പൊലീസ് പിടിച്ചുവെച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ ബോണി കപൂറിനെ നേരത്തെ വീണ്ടും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇന്ന് രാത്രിയോടെ മൃതദേഹം എത്തുമെന്നതിനാല്‍ മുംബൈയിലെ ശ്രീദേവിയുടെ വസതിക്കുമുന്നില്‍ ആരാധകര്‍ തടിച്ചകൂടിയിരിക്കുകയാണ്. രാത്രി മൃതദേഹം എത്തിയാല്‍ നാളെ രാവിലെയോ ഉച്ചയോടെയോ ആയിരിക്കും സംസ്‌ക്കാരം.

SHARE