ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

സാമൂഹ്യ മാധ്യമങ്ങളുടെ കൂട്ടത്തില്‍ ശക്തമായ സാന്നിദ്ധ്യമായ ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വിവിധ ആപ്പുകളിലുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് പ്രധാന ആക്ഷേപം. ഈ വിവരങ്ങളുപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വരെ ശ്രമിക്കുന്നു.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ആവശ്യങ്ങല്‍ക്കായി ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്.

അതേസമയം ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്ട്‌സപ്പ് സഹസ്ഥാപകന്‍ ബ്രയണ്‍ ആക്ടണ്‍. ട്വിറ്ററിലുടെയാണ് ബ്രയണ്‍ ഫെസ്ബുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് 50 മില്യണ്‍ ഉഫഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ടന്റെ പ്രതികരണം.

ഡിലീറ്റ് ഫോര്‍ ഫെയ്‌സ്ബുക്ക് എന്ന ഹാഷ്ട ടാഗോട് കൂടിയാണ് ആക്ടണ്‍ ട്വിറ്റിറില്‍ തന്റെ കുറിപ്പിട്ടത്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഫെയ്‌സ്ബുക്ക് സ്വാധീനിച്ചെന്നും അതിന് ബ്രിട്ടനിലെ ചില കമ്പനികള്‍ കൂട്ട് നിന്നു എന്നുമാണ് എന്നുമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഫെയ്‌സ്ബുക്കിന്റെ മൂല്യം ഒറ്റ രാത്രി കൊണ്ടു തന്നെ കുത്തനെ കുറഞ്ഞിരുന്നു.

SHARE