മലപ്പുറം: മുസ്്‌ലിം മജ്‌ലിസെ മുശാവറ ഓള്‍ ഇന്ത്യ അധ്യക്ഷന്‍ നവാഹിദ് ഹാമിദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കേരള സന്ദര്‍ശനം നടത്തുന്നത്. മുസ്‌ലിംലീഗ് എം.പിമാര്‍ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നടത്തുന്ന മുന്നേറ്റങ്ങളെ പ്രകീര്‍ത്തിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും മതസൗഹാര്‍ദാന്തരീക്ഷം സംരക്ഷിക്കുന്നതിനും മുസ്്‌ലിംലീഗ് വഹിക്കുന്ന പങ്കിനെ പ്രശംസിച്ച അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും അഭ്യര്‍ഥിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനൊപ്പമാണ് നവാഹിദ് ഹാമിദ് പാണക്കാട്ടെത്തിയത്. ഇ.അഹമ്മദ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കും പുറമെ ജസ്റ്റിസ് ഷംസുദ്ദീനുമാണ് മുസ്്‌ലിം മജ്‌ലിസെ മുശാവറയില്‍ അംഗമായി കേരളത്തില്‍ നിന്നുള്ളത്.