kerala
കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നു : പദ്മജ വേണുഗോപാല്‍
കോണ്‍ഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോള്‍ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു. ഈ ഭീമമായ നികുതി ചുമത്തല്‍ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും കൂടുതല്‍ ആകാന്‍ കാരണമെന്നും പദ്മജ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്കു പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം. 2014 മെയില്‍ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ ആയിരുന്നു. അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മില്‍ വിത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രം ഉള്ളപ്പോള്‍ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെയാണ് ഡീസല്‍ വിലയുമെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
2014 ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്. 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നും അതിന് കാരണം എന്താണെന്നും പദ്മജ ചോദിച്ചു.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 147.27 ഡോളറില്‍ എത്തിയപ്പോള്‍ പോലും അന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്‌സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്. പക്ഷെ മോദി സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുമ്പോള്‍ മറ്റു നികുതികള്‍ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അത് കൊണ്ട് ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോള്‍ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു. ഈ ഭീമമായ നികുതി ചുമത്തല്‍ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും കൂടുതല്‍ ആകാന്‍ കാരണമെന്നും പദ്മജ ചൂണ്ടിക്കാട്ടി.
kerala
കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍
കണ്ണൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവിന് പരോള്‍ അനുവദിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്.
പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയിലാണ് വി കെ നൗഷാദ് പയ്യന്നൂര്‍ നഗരത്തില്‍ ബൈക്കിലെത്തി പൊലീസിന് നേരെ ബോംബേറിഞ്ഞത്.
കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപ്പറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ജയിലില്‍ ഒരു മാസം തികയുമ്പോഴാണ് പരോള്‍ ലഭിച്ചത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്.
kerala
സോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
കൊല്ലം: സ്വർണക്കൊള്ള കേസ് എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണക്കൊള്ള കേസിലേക്ക് സോണിയാ ഗാന്ധിയുടെ പേര് കൂടി വലിച്ചിടുന്നത്. ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
kerala
കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19കാരനും മുത്തശിയും മുത്തശിയുടെ സഹോദരിയും ആണ് ജീവനൊടുക്കിയത്. കിഷൻ, മുത്തശ്ശി റെജി വി.കെ. സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ നേരത്തെ പോക്സോ കേസിൽ പ്രതി എന്ന് പൊലീസ് പറഞ്ഞു.
-
kerala10 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
News14 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
Film8 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
GULF8 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
kerala9 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
kerala1 day agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
