Connect with us

kerala

ദിവസം 30 എണ്ണം മാത്രം; ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു

അതിനിടെ മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും.

Published

on

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. അതേസമയം, ലൈസൻസിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് അപേക്ഷകർ പറയുന്നത്.

അതിനിടെ മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. ആര്‍സി ബുക്ക്, ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാൻ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകൾ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.

കോടിക്കണക്കിന് രൂപയുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ ആര്‍സി ബുക്ക്, ലൈസൻസ് അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് ഒമ്പത് കോടി നൽകാൻ ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയതോടെയാണ് പ്രശ്നപരിഹാരമായത്. മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ പറഞ്ഞിട്ടുണ്ട്. രേഖകള്‍ ആര്‍ടിഒ ഓഫീസുകളിൽ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

kerala

വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു; 71.42 ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ

Published

on

വി.എച്ച്.എസ്.സി ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 71.42 %. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ. 2023ല്‍ 78.39%ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാടാണ്. 85.21 ആണ് വിജയ ശതമാനം. 68.31 വിജയ ശതമാനമുള്ള കാസര്‍കോട് ആണ് വിജയം കുറവ്. 12 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേട്. 251 പേര്‍ ഫുള്‍ എ പ്ലസ് നേടി.

Continue Reading

kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

Trending